Spread the love

വെെകുന്നേരം ചായയുടെ കൂടെ എന്തെങ്കിലും ഒരു കടി നിർബന്ധമുള്ളവരാണ് നമ്മള്‍.പരിപ്പുവടയോ, പഴംപൊരിയോ, അങ്ങനെയെന്തെങ്കിലും. അപ്പോള്‍ ഇന്നത്തെ ചായയ്ക്ക് ഒരു ഉഴുന്നുവടയായാലോ?

video
play-sharp-fill

ഉഴുന്നുവട എത്ര ശ്രമിച്ചിട്ടും കടയില്‍ നിന്ന് കഴിക്കുന്ന രുചിയില്‍ ശെരിയാവുന്നില്ലെങ്കില്‍ ഈ രീതിയില്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.

തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം തന്നെ ഉഴുന്ന് കഴുകി വൃത്തിയാക്കിയ ശേഷം ഏകദേശം 4 മണിക്കൂറോളം കുതിർത്ത് വെക്കുക. വൈകുന്നേരം കഴിക്കാനാണെങ്കില്‍ രാവിലെ കുതിർത്താല്‍ മതി. 4 മണിക്കൂർ കഴിഞ്ഞ് ഇഞ്ചിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഉഴുന്ന് കട്ടിയായി അല്‍പ്പം തരിയോടെ തന്നെ അരച്ചെടുക്കുക.

 

വെള്ളം കൂടിപ്പോവാതിരിക്കാൻ ശ്രദ്ധിക്കുക. ശേഷം കയ്യുപയോഗിച്ചു മാവ് നന്നായിട്ട് ഇളക്കിയെടുക്കുക. അതിലേക്കു ചെറിയ ഉള്ളി,പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക. ശേഷം ഉപ്പ്, കായപ്പൊടി, ചതച്ചകുരുമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

 

അടുത്തതായി കൈ ഒന്ന് നനച്ചതിന് ശേഷം മാവ് കൈയില്‍ എടുത്ത് ഉഴുന്നുവടയുടെ രൂപത്തിലാക്കി നല്ലതുപോലെ ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ഉഴുന്നുവടയുടെ അകം വെന്തുവരാൻ സമയം സമയമെടുക്കും അപ്പോള്‍ പുറംവശം കരിയാതിരിക്കാൻ തീ ചെറുതായി കുറച്ചു വയ്ക്കുക. പാത്രത്തിന്റെ വലിപ്പം അനുസരിച്ച്‌ മാത്രം ഇടുന്ന ഉഴുന്നുവടയുടെ എണ്ണം കണക്കാക്കുക. ഇങ്ങനെ ഉണ്ടാകുകയാണെങ്കില്‍ ചായയോടൊപ്പം സ്വാദിഷ്ടമായ ഉഴുന്നുവട തയ്യാറാകും.