play-sharp-fill
ദുരന്തമുഖത്ത് രക്ഷാദൗത്യത്തിന് കരുത്ത് പകരാൻ മലയാളിയായ റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലൻ വയനാട്ടിൽ; ഐബോഡ് ഉപയോ​ഗിച്ച് മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്തും

ദുരന്തമുഖത്ത് രക്ഷാദൗത്യത്തിന് കരുത്ത് പകരാൻ മലയാളിയായ റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലൻ വയനാട്ടിൽ; ഐബോഡ് ഉപയോ​ഗിച്ച് മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്തും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിന് നേതൃത്വം നൽകിയ മലയാളിയായ റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലൻ വയനാട് രക്ഷാദൗത്യത്തിൽ പങ്കെടുക്കും.

ഇദ്ദേഹം ഇന്ന് വയനാട്ടിൽ എത്തും. പാലക്കാട് മരുതറോഡ് കൊട്ടേക്കാട് തെക്കേത്തറ സ്വദേശിയാണ് മേജർ ജനറൽ ഇന്ദ്രബാലൻ. ഇന്‍റലിജന്‍റ് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിലുള്ള മനുഷ്യന്‍റെ സാന്നിധ്യം കണ്ടെത്തുന്നതിന് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ശ്രമം നടക്കും.

റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സഹായം തേടിയിരുന്നുവെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയെ ആകെ തകർത്തെറിഞ്ഞ ഉരുൾ പൊട്ടലിൽ 276 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ 96 പേരെയാണ് തിരിച്ചറിഞ്ഞത്. കൂടുതൽ പേരെ തിരിച്ചറിഞ്ഞുവരികയാണ്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മേഖലയിൽ സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാണ്.