
മഹാരാഷ്ട്രയില്‍ ദളിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കി മര്‍ദിച്ചു;പ്രാവിനെയും ആടിനെയും മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം
സ്വന്തം ലേഖകൻ
മുംബൈ: മഹാരാഷ്ട്രയില്‍ ദളിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കി മര്‍ദിച്ചു.അഹ്മദ് നഗറിലാണ് ആടിനെയും പ്രാവിനെയും മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മര്‍ദിച്ചത്.ആഗസ്റ്റ് 25 നാണ് സംഭവം നടന്നത്. അക്രമത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമി സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് പേര് ഒളിവിലാണെന്നും ഇവര്‍ക്കെതിരെ ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും പൊലീസ് വാര്‍ത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. യുവരാജ് ഗലാൻഡെ, മനോജ് ബോഡകെ, പപ്പു പാര്‍ക്കെ, ദീപക് ഗെയ്ക്വാദ്, ദുര്‍ഗേഷ് വൈദ്യ, രാജു ബോറാഗ് എന്നിവരാണ് പ്രതികള്‍. ഇവരിലൊരാളാണ് ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 വയസ് പ്രായമുള്ള യുവാക്കളെ ആറംഗ സംഘം അവരുടെ വീടുകളില്‍ നിന്ന് വിളിച്ചിറക്കിയാണ് മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.മര്ദനമേറ്റവരിലൊരാളായ ശുഭം മഗഡെ ലോക്കല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ തുടങ്ങിയ കുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.