Spread the love

 

കൊച്ചി: എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് പ്രജിത്ത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം സെൻട്രല്‍ പൊലീസ് കലൂരില്‍നിന്നാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. കോളജിലെ സംഘർഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനെ ആംബുലൻസില്‍ കയറിയും എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചിരുന്നു.

video
play-sharp-fill

 

 

 

 

എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നില്‍ പൊലീസ് സാന്നിധ്യത്തിലായിരുന്നു എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ എട്ടാം പ്രതിയായ കെ.എസ്.യു പ്രവർത്തകൻ ഈ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു