Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുമരകം :വാർഡ്-11ൽ ചൊള്ളന്തറക്ക് സമീപം യുവജനക്ഷേമ കേന്ദ്രത്തിന് മുൻവശത്ത് കോൺക്രീറ്റ് വൈദ്യുതി പോസ്റ്റിൽ വിള്ളൽ.പോസ്റ്റിന്റെ ചുവട് ഭാഗത്താണ് പൊട്ടൽ ഉണ്ടായിരിക്കുന്നത്. ശക്തമായ കാറുണ്ടായാൽ പോസ്റ്റ് ഒടിഞ്ഞു വീഴാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ കരുതുന്നു.

പോസ്റ്റിന് ബലക്ഷയം സംഭവിച്ചതോടെ മറിഞ്ഞ് അപകടം സംഭവിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. പോസ്റ്റ് നിലം പതിച്ചാൽ യുവജന ക്ഷേമ കേന്ദ്രത്തിന് മുകളിലൂടെയുള്ള വൈദ്യുതി ലൈൻ കെട്ടിടത്തിന് മുകളിൽ പതിക്കുമെന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൻ്റെ തീവൃത വർദ്ധിപ്പിക്കുന്നു. അതിനാൽ വൈദ്യുതി വകുപ്പ് അധികൃതർ പോസ്റ്റ് പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.