play-sharp-fill
നാലര പതിറ്റാണ്ടുനീണ്ടുനിന്ന ജാലവിദ്യകളുടെ ലോകത്തിന് വിട; ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി;  പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ നടത്തില്ലെന്ന് ​ഗോപിനാഥ് മുതുകാട്

നാലര പതിറ്റാണ്ടുനീണ്ടുനിന്ന ജാലവിദ്യകളുടെ ലോകത്തിന് വിട; ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി; പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ നടത്തില്ലെന്ന് ​ഗോപിനാഥ് മുതുകാട്

സ്വന്തം ലേഖകൻ

നാലര പതിറ്റാണ്ടുനീണ്ടുനിന്ന ജാലവിദ്യകളുടെ ലോകത്ത് നിന്ന് ഗോപിനാഥ് മുതുകാട് പിൻവാങ്ങുന്നു. പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനി നടത്തില്ല എന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മാറ്റുവെയ്ക്കുമെന്നും മുതുകാട് പറഞ്ഞു.

ഒരു മാജിക് ഷോ അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവുമാണ് ആവശ്യം. എന്നാലിപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണൽ ഷോകൾ ഇനി നടത്തില്ല. ഒരുപാട് കാലം അവിടവിടയായി പോയി പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂർണമായി നിർത്തുകയാണ്. എന്ററെ വലിയ സ്വപ്നം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവകലാശാല സ്ഥാപിക്കണം എന്നാണ്. അവർക്ക് വേണ്ടി സ്പോർട്സ് കോംപ്ലക്സ്, സ്കിൽ സെന്റർ ഒക്കെയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group