
കുപ്പിക്കും ലഹരി പിടിച്ചോ? സർക്കാരിന്റെ മദ്യവിൽപ്പനശാലകളിൽ ഇരുന്നു പൊട്ടിയത് 3 ലക്ഷം കുപ്പികൾ: വെറും 2 വർഷത്തെ കണക്ക്
തിരുവനന്തപുരം :ബവ്റിജസ്
കോർപറേഷന്റെ (ബവ്കോ) കടകളിൽ ഇറക്കിവച്ചപ്പോഴും കൈകാര്യം ചെയ്തപ്പോഴും താ ഴെ വീണുപൊട്ടിയ മദ്യക്കുപ്പികളുടെ എണ്ണം അറിയുമ്പോൾ ചിലരെങ്കിലും നെഞ്ചിൽ കൈവച്ചു പോകും
2022 ജനുവരി മുതൽ 2024 ജൂൺ വരെ പൊട്ടിയത് 2,97,700 മദ്യക്കുപ്പികൾ. ഇതിൽ ഇനവും ബ്രാൻഡും അളവും തിരിച്ചുള്ള കണക്ക്, കൂടുതൽ വേദനി പ്പിക്കേണ്ടെന്നു കരുതിയാകും, വിവരാവകാശ പ്രകാരമുള്ള അനേഷണത്തിനു മറുപടിയായി കോർപറേഷൻ നൽകിയിട്ടില്ല.
പല ബ്രാൻഡുകളും പ്ലാസ്‌റ്റിക് കുപ്പി കളിലേക്കു മാറിയതു കൂടി പരിഗണിക്കുമ്പോഴാണു. ചില്ലുകുപ്പികളുടെ പൊട്ടൽ സംബന്ധിച്ച ഈ ഞെട്ടിപ്പിക്കുന്ന കണക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോപ്പിൽ ഓരോ മാസവും വിൽപന നടത്തിയതിന്റെ 0.05% കുപ്പികൾ അബദ്ധത്തിൽ പൊട്ടി പ്പോയാലും കോർപറേഷൻ സഹിക്കും. ഇത്തരത്തിൽ പൊ ട്ടിയ കുപ്പികളുടെ പേരിൽ ബവ്റിജസ് കോർപറേഷനു നഷ്ടമില്ലെന്നതാണു കാര്യം.
നഷ്ടം സഹിക്കേണ്ടത് അതതു മദ്യക്കമ്പനികളാണ്. പക്ഷേ അനുവദിച്ച അളവിനു മുകളിലാണു പൊട്ടിയ കുപ്പികളുടെ എണ്ണമെങ്കിൽ കടയിലെ ജീവനക്കാർ നഷ്ടം സഹിക്കണം.
ഇത്രയെണ്ണം പൊട്ടിപ്പോയി എന്നു വെറുതേ പറഞ്ഞാൽ പോരാ. കുപ്പിയുടെ അടപ്പുഭാഗം കഴുത്തു കൂടി ചേരുന്നതു കടയിൽ മാറ്റിവയ്ക്കണം. കുപ്പിയുടെ ബാച്ചും നമ്പരും കെയ്സുമൊക്കെ രേഖപ്പെടുത്തണം.
അത് ഓരോ മാസവും ഓഡിറ്റിന് വരുന്ന സം ഘം തിട്ടപ്പെടുത്തും. വിൽപനയു.ടെ 0.05% എന്നതിനു പകരം, ഷോപ്പിലേക്കു നൽകുന്ന കുപ്പി യുടെ 0.05% എന്ന പുതിയ രീതി നടപ്പാക്കാൻ ബവ്റിജസ് കോർ പറേഷൻ ഉദ്ദേശിക്കുന്നുണ്ട്