
അടിമാലിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം ; 5 പേർക്ക് പരിക്ക്
അടിമാലി : മച്ചിപ്ലാവ് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ തലകീഴായി മറിഞ്ഞ് അപകടം.
മച്ചിപ്ലാവ് അസീസി പള്ളിക്ക് സമീപം കൊരങ്ങാട്ടി റോഡില്‍ കര്‍ണാടക സ്വദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.യാത്രികരായ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
കര്‍ണ്ണാടക ബംഗ്ലൂരു സ്വദേശികളായ വിനോദസഞ്ചാരികള്‍ മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം ആലപ്പുഴക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു.
Third Eye News Live
0