സ്വപ്നയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കും; വിജേഷ് പിള്ളയെ അറിയില്ല, കണ്ണൂരില്‍ പിള്ളമാരില്ല; നിങ്ങള്‍ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷ വേണ്ട;  സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച്‌ എം വി ഗോവിന്ദന്‍

സ്വപ്നയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കും; വിജേഷ് പിള്ളയെ അറിയില്ല, കണ്ണൂരില്‍ പിള്ളമാരില്ല; നിങ്ങള്‍ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷ വേണ്ട; സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച്‌ എം വി ഗോവിന്ദന്‍

Spread the love

സ്വന്തം ലേഖിക

ഇടുക്കി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച്‌ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ആരോപണം മുഖവിലയ്‌ക്കെടുക്കുന്നേയില്ല. തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല ഗൗരവമുള്ളത് തയ്യാറാക്കണം. ഇതിനെ നിയമപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എനിക്ക് വിജേഷ് പിള്ള എന്നൊരാളെ അറിയില്ല. പിന്നെ കണ്ണൂരില്‍ പിള്ളമാരില്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണ്. ഒരു കാര്യവും മറച്ചുവയ്ക്കണമെന്ന് പറഞ്ഞ് ഞങ്ങള്‍ ആരെയും സമീപിക്കുന്ന പ്രശ്നമില്ല.

എല്ലാം പുറത്തുപറഞ്ഞോട്ടെ. ആരായാലും. ആ പ്രതിയോട് തന്നെ പറയുകയാണ്, നിങ്ങള്‍ക്ക് എന്തൊക്കെയാണോ വിശദീകരിക്കാനുള്ളത് വിശദീകരിച്ചോ.നിങ്ങളുടെ തിരക്കഥയൊന്നും ഇവിടെ ഏശാന്‍ പോകുന്നില്ല. നിങ്ങള്‍ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷ വേണ്ട.’- എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ജാഥയെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം 30 കോടി വാങ്ങി പിന്‍വലിച്ച്‌ തെളിവുകളും കൈമാറി കേരളം വിടണമെന്നും വഴങ്ങിയില്ലെങ്കില്‍ ആയുസിന് ദോഷമുണ്ടാകുമെന്ന് ധരിപ്പിക്കാന്‍ എം വി ഗോവിന്ദന്‍ ഇടനിലക്കാരനായ വിജേഷ് പിള്ളയെ പറഞ്ഞേല്പിച്ചെന്നായിരുന്നു സ്വപ്നയുടെ ആരോപണം.