വിഷപ്പുക അടങ്ങാതെ ഒൻപതാം  നാളും ബ്രഹ്മപുരം; കോട്ടയം നഗരം തീപിടുത്തത്തിൽ നിന്ന് രക്ഷപെട്ടത്  നഗരത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതോടെ;  നഗരത്തിലെ മുഴുവൻ മാലിന്യവും നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ  നഗരം ക്ലീനാക്കി കോട്ടയം നഗരസഭ

വിഷപ്പുക അടങ്ങാതെ ഒൻപതാം നാളും ബ്രഹ്മപുരം; കോട്ടയം നഗരം തീപിടുത്തത്തിൽ നിന്ന് രക്ഷപെട്ടത് നഗരത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതോടെ; നഗരത്തിലെ മുഴുവൻ മാലിന്യവും നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ നഗരം ക്ലീനാക്കി കോട്ടയം നഗരസഭ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വിഷപ്പുക അടങ്ങാതെ ഒൻപതാം നാളും ബ്രഹ്മപുരം .

മാലിന്യ പ്ലാന്റ് വിഷപുക വമിപ്പിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച തികയുകയാണ്. ശുദ്ധമായ വായു ശ്വസിക്കാനുള്ള ജനങ്ങളുടെ അവകാശം ലംഘിക്കപ്പെട്ടിട്ടും മാലിന്യ പ്ലാന്റിലെ തീ കെടുത്താൻ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബ്രഹ്മപുരം പ്ലാന്റിനോട് ചേർന്ന പ്രദേശങ്ങളിലെല്ലാം ഹൈറേഞ്ചിലെ കോടയെ ഓർമ്മിപ്പിക്കും വിധം വിഷപ്പുക തളംകെട്ടി കിടക്കുകയാണ്. സംസ്ഥാനത്തെ മാലിന്യ സംസ്കരണം ഇങ്ങനെ മതിയോ എന്ന ചോദ്യമാണ് ബ്രഹ്മപുരത്തെ വിഷപ്പുക ഉയർത്തുന്ന പ്രധാനചോദ്യം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രഹ്മപുരത്തിന് സമാനമായ സാഹചര്യമായിരുന്നു കോട്ടയത്തും . നഗരം തീപിടുത്തത്തിൽ നിന്ന് രക്ഷപെട്ടത് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിനേ തുടർന്നാണ്.

നാഗമ്പടം മൈതാനത്ത് കൂട്ടിയിട്ടിരുന്ന മാലിന്യമലയ്ക്ക് തുടർച്ചയായി രണ്ട് തവണയാണ് കഴിഞ്ഞ വർഷം തീപിടുത്തമുണ്ടായത്. ഇതോടെയാണ് നഗരത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ ഹൈക്കോടതിയെ
സമീപിച്ചത്.

നഗരം ചീഞ്ഞുനാറുകയാണെന്നും, നഗരത്തിൻ്റെ വിവിധയിടങ്ങളിൽ മാലിന്യം ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുകയാണെന്നും, മാലിന്യ മലകൾക്ക് പല തവണ തീപിടുത്തമുണ്ടായെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി നൽകിയത്.

ഹർജി പരിഗണിച്ച ഹൈക്കോടതി മാലിന്യങ്ങൾ മൂന്നാഴ്ചക്കകം നീക്കം ചെയ്യണമെന്ന് ഉത്തരവിടുകയായിരുന്നു.

മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലന്നും ഡമ്പിംഗ് യാർഡ് അടച്ചിട്ടിരിക്കുകയാണെന്നും നഗരസഭ വാദിച്ചെങ്കിലും വിലപ്പോയില്ല.

നാഗമ്പടം മൈതാനം, ശ്രീനിവാസ അയ്യർ റോഡ്, പാരഗണിന് സമീപം, തിരുനക്കര ബി എസ് എൻ എല്ലിന് പുറകിൽ, കാരാപ്പുഴ തെക്കും ഗോപുരം, ബാലഭവനു സമീപം, ചിറയിൽ പാടം, ഉപയോഗശൂന്യമായ കഞ്ഞിക്കുഴി ബസ് സ്റ്റാൻഡ്, കോടിമത, പുത്തനങ്ങാടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നഗരസഭ മാലിന്യം ചാക്കിൽ പൊതിഞ്ഞ് കെട്ടി കൂട്ടിയിട്ടിരിക്കുകയായിരുന്നു.

2013 ൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വടവാതൂർ ഡമ്പിങ് യാർഡ് അടച്ചതിന് ശേഷം പിന്നീട് നഗരസഭ മാലിന്യം സംസ്കരിക്കുന്നില്ല.
ഇതോടെയാണ് നഗരം ചീഞ്ഞ് നാറി തുടങ്ങിയത്. കൂട്ടി വെച്ചിരിക്കുന്ന മാലിന്യം കോടിമതയിലും മണിപ്പുഴയിലുമുള്ള തരിശ് നിലങ്ങളിൽ ഇടുകയും, മാലിന്യത്തിന് മുകളിൽ മണ്ണിട്ട് മൂടുകയും മഴക്കാലത്ത് ഈ മാലിന്യം കുടിവെള്ള സ്രോതസുകളിലേക്ക് ഒലിച്ചിറക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

നിലവിൽ സ്വകാര്യ ഏജൻസിയാണ് നഗരത്തിലെ മാലിന്യം കൊണ്ടുപോകുന്നത്.