video
play-sharp-fill

‘ഇടുക്കിയില്‍ താമസിക്കാൻ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കാൻ ഉത്തരവിടണം’; അര്‍ഹമായ നഷ്ട പരിഹാരവും നല്‍കണം;  ഹൈക്കോടതിക്കെതിരെ എം എം മണി

‘ഇടുക്കിയില്‍ താമസിക്കാൻ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കാൻ ഉത്തരവിടണം’; അര്‍ഹമായ നഷ്ട പരിഹാരവും നല്‍കണം; ഹൈക്കോടതിക്കെതിരെ എം എം മണി

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ഹൈക്കോടതിയെ വിമര്‍ശിച്ച്‌ എം എം മണി എംഎല്‍എ.

ഇടുക്കിയില്‍ താമസിക്കാൻ കഴിയില്ലെങ്കില്‍ ആളുകളെ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണമെന്ന് എം എം മണി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരവും നല്‍കണമെന്നും പരാതി കേള്‍ക്കാൻ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. 13 പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെ നിര്‍മ്മാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

ഏതെങ്കിലും ഉദ്യോഗസ്ഥൻ്റെ ഇഷ്ടത്തിനനുസരിച്ച്‌ ചെയ്താല്‍ അതിനതിരെ ശബ്ദിക്കുമെന്നും കളക്ടറുടെ ഉത്തരവിൻ്റെ ഗൗരവം മനസ്സിലാക്കി കോടതി ഇടപെടുമെന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.
മൂന്നാറില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് എം എം മണിയുടെ വിമര്‍ശനം.