
വിവാഹത്തിന് തൊട്ടുമുമ്പ് കമിതാക്കൾ ഒളിച്ചോടി… വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടിയത് മക്കളുടെ വിവാഹത്തിന് നിമിഷങ്ങൾ ബാക്കി നിൽക്കെ
ലക്നൗ: പ്രണയിതാക്കൾ മറ്റെല്ലാം മറന്ന് പ്രണയിക്കുമെന്ന് കേട്ടിട്ടുണ്ടാകും. എന്നാൽ, രണ്ട് പ്രണയിതാക്കൾ നാട്ടുകാരേയും വീട്ടുകാരേയും ഞെട്ടിച്ചിരിക്കുകയാണ്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്.
വിവാഹത്തിന് തൊട്ടുമുമ്പ് പ്രണയിതാക്കൾ ഓളിച്ചോടിയിരിക്കുകയാണ്. ഇതിൽ എന്താ ഇത്ര അത്ഭുതപ്പെടാൻ എന്ന് ചിന്തിക്കണ്ട. കമിതാക്കൾ ഓടിച്ചോടിയത് മക്കളുടെ വിവാഹത്തിന് തൊട്ടുമുമ്പാണ് എന്ന് പറഞ്ഞാലോ.. ഉത്തർ പ്രദേശിലാണ് സംഭവം.
മക്കളുടെ വിവാഹദിനത്തിന് തൊട്ടുമുമ്പാണ് വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടിയത്. കാസ്ഗഞ്ച് ജില്ലയിലെ ഗഞ്ച് ദുന്ദ്വാര മേഖലയിലാണ് സംഭവം. ഇവിടെയുള്ള പപ്പുവിന്റെ വീട്ടിൽ മിക്കവാറും വരന്റെ പിതാവായ ഷക്കീൽ വന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, വിവാഹത്തീയതി അടുത്തപ്പോൾ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഷക്കീൽ പപ്പുവിന്റെ ഭാര്യയുമായി ഒളിച്ചോടുകയായിരുന്നു. പപ്പു ഷക്കീലിനെതരെ കേസും കൊടുത്തിട്ടുണ്ട്. പപ്പു ആരോപിക്കുന്നത് ഷക്കീൽ തന്റെ ഭാര്യയെ മയക്കിയെടുത്തു എന്നാണ്.
തട്ടിക്കൊണ്ടുപോകലിനാണ് ഷക്കീലിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഷക്കീലിന് 10 മക്കളും പപ്പുവിനും ഒളിച്ചോടിപ്പോയ ഭാര്യയ്ക്കും 6 കുട്ടികളുമുണ്ട്. പപ്പുവിന്റെ പരാതിയിൽ പോലീസ് ഇരുവരെയും അന്വേഷിക്കുകയാണ്.
ഷക്കീലിന്റെ മകനുമായി തന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. അതുകാരണം മിക്കവാറും ഷക്കീൽ തന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. അങ്ങനെയാണ് അയാൾ തന്റെ ഭാര്യയെ പറഞ്ഞു മയക്കിയെടുത്തതും ഒളിച്ചോടിയതും എന്ന് പപ്പു ആരോപിക്കുന്നു.
താന ഗഞ്ച് ദുന്ദ്വാരയിൽ നിന്നും കേസ് റിപ്പോർട്ട് ചെയ്തുവെന്ന് സിഒ വിജയ് കുമാർ റാണ പറഞ്ഞു. ജൂൺ എട്ടിനാണ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പപ്പു പോലീസിനെ വിവരമറിയിച്ചത്. ഗണേഷ്പൂരിൽ നിന്നുള്ള ഷക്കീൽ തൻ്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ജൂലൈ 11 ന് പപ്പു മറ്റൊരു പരാതി കൂടി നൽകിയെന്നും പോലീസ് പറയുന്നു.