Spread the love

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മുറിയില്‍ കയറി ഒളിച്ചിരുന്ന് യുവാവ്.  സംഭവത്തില്‍ ചിറയിന്‍കീഴ് സ്വദേശിയായ രാഹുല്‍ രാജിനെതിരെ പൊലീസ് കേസ് എടുത്തു.

video
play-sharp-fill

രാഹുൽ രാജും വര്‍ക്കല സ്വദേശിനിയായ 23കാരിയും പ്രണയത്തിലായിരുന്നു. യുവതി പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഇയാള്‍ വീട്ടിലെത്തി ഒളിച്ചിരുന്നത്. വസ്ത്രം മാറുന്നതിനിടെ പ്രതിയെ കണ്ട യുവതി നിലവിളിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. യുവതിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ വര്‍ക്കല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group