video
play-sharp-fill

ബംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയിൽനിന്ന് ക്ലീനർ തെറിച്ചുവീണ് മരിച്ച സംഭവം;പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലോറി ഡ്രൈവർ 30 വർഷത്തിനു ശേഷം പിടിയിൽ

ബംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയിൽനിന്ന് ക്ലീനർ തെറിച്ചുവീണ് മരിച്ച സംഭവം;പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലോറി ഡ്രൈവർ 30 വർഷത്തിനു ശേഷം പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

പരിയാരം: ലോറിയിൽനിന്ന് ക്ലീനർ തെറിച്ചുവീണ് മരിച്ച കേസിൽ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലോറി ഡ്രൈവർ 30 വർഷത്തിനു ശേഷം പിടിയിലായി.

കർണാടക ബംഗളൂരുവിലെ ബണ്ട്വാൾ താലൂക്കിലെ വിഠൽ ഷെട്ടി (70) യാണ് അറസ്റ്റിലായത്. കണ്ണൂരിൽ നടന്ന മരണത്തിൽ അന്വേഷണം തുടർന്ന പൊലീസ് ഡിവൈ.എസ്‌പി. ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരു ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയുടെ ഡ്രൈവറായിരുന്നു വിഠൽ ഷെട്ടി. ഇതേ ലോറിയിലെ ക്ലീനർ ബംഗളൂരുവിലെ റോക്കി ലോറിയിൽനിന്ന് തെറിച്ചുവീണ് മരിച്ചിരുന്നു.

1992 മാർച്ച് 15-ന് രാത്രി 9.30-ന് പരിയാരം ചുടലയിലായിരുന്നു സംഭവം. ഈ മരണം സംശയാസ്പദമായിരുന്നു. ഈ കേസിൽ പ്രതിയായ ഷെട്ടി ഒളിവിലായതിനാൽ 1995-ൽ കോടതി ഷെട്ടിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ. ദിലീപ്കുമാർ, എഎസ്ഐ. പ്രേമരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ എന്നിവർ ചേർന്നാണ് തലപ്പാടിയിൽവെച്ച് വിഠൽ ഷെട്ടിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.