play-sharp-fill
വെട്ടുകിളി ആക്രമണം: ഇന്ത്യക്ക് മുന്നറിയിപ്പുമായി യു.എന്‍; അടുത്ത നാലാഴ്ച കരുതിയിരിക്കാൻ നിർദേശം

വെട്ടുകിളി ആക്രമണം: ഇന്ത്യക്ക് മുന്നറിയിപ്പുമായി യു.എന്‍; അടുത്ത നാലാഴ്ച കരുതിയിരിക്കാൻ നിർദേശം

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് മാസങ്ങളായി വെട്ടുകിളി ശല്യം രൂക്ഷമായി തുടരുകയാണ്. വരുന്ന ആഴ്ചകളിൽ വെട്ടുകിളി ആക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യു.എന്‍. അടുത്ത നാലാഴ്ച വെട്ടുകിളികളുടെ വരവില്‍ കരുതിയിരിക്കണമെന്നാണ് യു.എന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (F.A.O) മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ പകിസ്താന്‍, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, സൊമാലിയ എന്നീ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും കിഴക്ക്, വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രവേശിച്ച വെട്ടുകിളികള്‍ വരും ദിവസങ്ങളില്‍ രാജസ്ഥാനിലേക്ക് തിരിച്ചെത്തുമെന്നാണ് മുന്നറിയിപ്പ്. മടങ്ങിയെത്തുന്ന വെട്ടുകിളികള്‍ ഇവിടേക്ക് ഇറാനില്‍ നിന്നും പകിസ്താനില്‍ നിന്നും ഇപ്പോഴും എത്തുന്ന മറ്റു വെട്ടുകിളി സംഘവുമായി ചേരുമെന്നും യു.എന്‍ ഭക്ഷ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ- പകിസ്താന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ വെട്ടുകിളികളുടെ പ്രജനനം നടക്കുന്നുണ്ട്. ഈ മാസത്തോടെ ഇവയുടെ മുട്ടകള്‍ വിരിയുകയും സംഘങ്ങളായി തിരിയുകയും ചെയ്യും. ഇത് ഓഗസ്റ്റ് പകുതിയോടെ വേനല്‍ക്കാല വെട്ടു കിളിക്കൂട്ടങ്ങള്‍ രൂപം കൊള്ളാന്‍ കാരണമാവുമെന്നും യു.എന്‍ ഭക്ഷ്യ വകുപ്പ് പറഞ്ഞു.