play-sharp-fill
കൊറോണക്കാലത്ത് വാട്‌സ്ആപ്പിനും ലോക്ഡൗൺ : ഇനി ഒരേസമയം അഞ്ച് പേർക്ക് മെസേജ് ചെയ്യാനാവില്ല

കൊറോണക്കാലത്ത് വാട്‌സ്ആപ്പിനും ലോക്ഡൗൺ : ഇനി ഒരേസമയം അഞ്ച് പേർക്ക് മെസേജ് ചെയ്യാനാവില്ല

സ്വന്തം ലേഖകൻ

കൊച്ചി: വാട്‌സ്ആപ്പിലെ കേശവൻ മാമന്മാർക്ക് പൂട്ടിട്ട് വാട്‌സ്ആപ്പ്.കൊറോണ വൈറസ് രോഗബാധയെ സംബന്ധിച്ച് വ്യാജ വാർത്തകൾ തടയാനായി വാട്‌സ്ആപ്പിനും പുതിയ നിയന്ത്രണം, ഇതോടെ വാട്‌സാപ്പിലൂടെ ഇനി ഒരേ സമയം അഞ്ചുപേർക്ക് മെസേജ് ഫോർവേഡ് ചെയ്യാനാവില്ല. ഒരു സമയം ഒരു നമ്പരിലേക്ക് മാത്രമേ ഫോർവേഡ് അനുവദിക്കുകയുള്ളൂ.


വ്യാജ വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഇതിനായി നിലവിലുള്ള ഫീച്ചറിൽ മാറ്റം വരുത്തി.കൊവിഡ് സുരക്ഷയുടെ ഭാഗമായി എല്ലാവരും വീടുകളിൽ തന്നെയായതിനാൽ ഫോർവേർഡ് സന്ദേശങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ഇത് വ്യാജ വാർത്ത പ്രചരിക്കുന്നതിനും കാരണമാകുന്നതായാണ് വിലയിരുത്തൽ. ഇതുകൊണ്ടാണ് നിയന്ത്രണം കൊണ്ടുവന്നതെന്ന് വാട്‌സാപ്പ് അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഫോാർവേഡ് ചെയ്ത സന്ദേശങ്ങൾ ഓൺലൈനായി പരിശോധിക്കാൻ സേർച്ച് മെസേജ് ഓൺ ദി വെബ് എന്ന ഫീച്ചറും വാട്‌സ്ആപ്പ് നൽകുന്നുണ്ട്. കൊറോണക്കാലത്ത് വ്യാജവാർത്തകൾ വാട്‌സാആപ്പ് വഴി പ്രചരിപ്പിച്ച നിരവധി പേരെ പൊലീസി പിടികൂടിയിരുന്നു. ഈ അടുത്ത കാലത്തായി കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ ഹെലികോപ്ടർ വഴി ആകാശത്ത് വിഷ ദ്രാവകം തളിക്കുമെന്ന് അടക്കമുള്ള സന്ദേശങ്ങൾ വരെ പലരും ഫോർവേഡ് ചെയ്തിരുന്നു. ഈ സന്ദേശം പ്രചരിപ്പിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്തായാലും വാട്‌സ്ആപ്പ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ വാട്‌സ്ആപ്പിലൂടെയുള്ള വ്യാജ സന്ദേശങ്ങളുടെ പ്രചരണത്തിന് ഒരുപരിധി വരെ കുറവുണ്ടാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.