video
play-sharp-fill

സമ്പൂർണ്ണ അടച്ചുപൂട്ടൽ; ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം; നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ഡൗണിന് സമാനം

സമ്പൂർണ്ണ അടച്ചുപൂട്ടൽ; ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം; നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ഡൗണിന് സമാനം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങളോടെയാകും നടപ്പാക്കുക.

വെള്ളിയാഴ്ച ഇളവുണ്ടായിരുന്നെങ്കിലും ശനിയും ഞായറും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമാണ് നിയന്ത്രണങ്ങള്‍. വ്യാഴാഴ്ച തന്നെ ഇത് സംബന്ധിച്ച പുതിയ മാര്‍​ഗനിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നും നാളെയും ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവ​ദിക്കൂ. പാഴ്സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമില്ല. എന്നാല്‍ ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണമെന്നുണ്ട്.
പഴം, പച്ചക്കറി, മീന്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം.

ജൂണ്‍ 16 വരെ നിലവില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ടിപിആര്‍ 13 നടുത്തേക്ക് എത്തുകയാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോ​ഗ്യവിദ​ഗ്ദ്ധരുടെ നിലപാട്.