video
play-sharp-fill

ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി: മെയ് 17 വരെ ലോക്ക് ഡൗൺ തുടരും; കർശന നിയന്ത്രണങ്ങൾ തുടരുമെന്നു സൂചനകൾ

ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി: മെയ് 17 വരെ ലോക്ക് ഡൗൺ തുടരും; കർശന നിയന്ത്രണങ്ങൾ തുടരുമെന്നു സൂചനകൾ

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധ നിയന്ത്രണ വിധേയമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. മെയ് 17 വരെ ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. സംസ്ഥാനങ്ങളുടെ നിർദേശം കൂടി പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക്ഡൗൺ നീട്ടണമെന്നും ഇളവുകൾ വേണമെന്നും മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. റെഡ് സോണുകളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. റെഡ് സോണുകളിലെ കണ്ടെയ്മൻമെന്റ് സോണുകളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ വാഹന ഗതാഗതം അനുവദിച്ചിട്ടുണ്ട്. ഓറഞ്ച് സോണുകളിലും ഗ്രീൻ സോണുകളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രീൻ സോണുകളിൽ ബസുകൾ അൻപത് ശതമാനം കപ്പാസിറ്റിയിൽ അനുവദിക്കുന്നതിനും അനുവാദം നൽകിയിട്ടുണ്ട്. ഗ്രീൻ സോണിൽ ചരക്ക് ഗതാഗതം അനുവദിക്കും. ഓറഞ്ച് സോണിൽ ടാക്‌സികൾ ക്യാബുകൾ എന്നിവ അനുവദിക്കും. ഡ്രൈവർക്കു പുറമെ ഒരു യാത്രക്കാരൻ മാത്രമേ ഇതിൽ അനുവദിക്കാവൂ. കഴിഞ്ഞ രണ്ടു ലോക്ക് ഡൗൺ കാലത്തും ടാക്‌സികൾ അനുവദിച്ചിരുന്നില്ല. ഇത്തവണ ടാക്‌സികൾ അനുവദിച്ചിട്ടുണ്ട്. ഗ്രീൻ, ഓറഞ്ച് സോണുകളിലാണ് അനുവാദം നൽകിയിരുന്നത്.

ഗ്രീൻ സോണുകളിൽ സാമൂഹിക അകലം കൃത്യമായി പാലിക്കുന്നതിനും, മാസ്‌ക് ധരിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. റെഡ് സോണുകളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയോടെ വാഹനങ്ങൾ പുറത്തിറക്കുന്നതിനു ഇളവുകൾ അനുവദിച്ചിട്ടുണ്ട്. റെഡ് സോണുകളിലെ കണ്ടെയ്ൻമെന്റ് സോണുകളിലും, ഹോട്ട് സ്‌പോട്ടുകളിലും ഇളവ് അനുവദിച്ചിട്ടില്ല. എന്നാൽ, ഇതിൽ വരാത്ത പ്രദേശങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടത്തിലേയ്ക്കു കടന്ന ലോക്ക് ഡൗൺ അവസാനിക്കാൻ രണ്ടു ദിവസം കൂടി ശേഷിക്കെയാണ് ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല. ഹോട്ടലുകളും റസ്റ്ററന്റുകളും തുറക്കാൻ സാധിക്കില്ലെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും എല്ലാ സോണുകളിലും അടഞ്ഞു കിടക്കും.

രാഷ്ട്രീയ മത സാമൂഹിക ചടങ്ങുകൾ പാടില്ല. മാളുകൾ, സിനിമാ തീയറ്ററുകൾ, മെട്രോ, ട്രെയിൻ സർവീസുകൾ എന്നിവ നടത്താൻ പാടില്ലന്നും പുതിയ നിർദേശമുണ്ട്. ബാർബർ ഷോപ്പുകൾ, സലൂണുകൾ, ഓട്ടോറിക്ഷാ ടാക്‌സി സർവീസുകൾ എന്നിവയ്ക്കു അനുവാദം റെഡ് സോണുകളിൽ നൽകിയിട്ടില്ല. എന്നാൽ, റെഡ് സോണുകളിൽ പോലും രോഗ വ്യാപനം അധികമായി ഇല്ലാത്ത സ്ഥലങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. റെഡ് സോണുകളിൽ തന്നെ രണ്ടു സോണായി തിരിച്ചായിരിക്കും ഇളവുകൾ അനുവദിക്കുക.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ പ്രത്യേക വിമാനസർവീസുകൾ അടക്കം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഈ സർവീസുകൾ എല്ലാം തന്നെ പ്രത്യേക ഉദ്ദേശത്തോടെ മാത്രമേ സാധിക്കൂ എന്നും വ്യക്തമായിട്ടുണ്ട്.