play-sharp-fill
ലോക്ക് ഡൗൺ നീട്ടിയിട്ടും കുവൈറ്റിൽ രക്ഷയില്ല: ഏഴു മരണവും 851 കേസുകളും റിപ്പോർട്ട് ചെയ്തു; മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ഭീതിയിൽ

ലോക്ക് ഡൗൺ നീട്ടിയിട്ടും കുവൈറ്റിൽ രക്ഷയില്ല: ഏഴു മരണവും 851 കേസുകളും റിപ്പോർട്ട് ചെയ്തു; മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ഭീതിയിൽ

തേർഡ് ഐ ബ്യൂറോ

കുവൈറ്റ് സിറ്റി: രണ്ടു ദിവസം മുൻപ് ലോക്ക് ഡൗൺ മൂന്നാഴ്ച കൂടി നീട്ടിയിട്ടും കുവൈറ്റിൽ കൊറോണയെ പ്രതിരോധിക്കാൻ സാധിക്കുന്നില്ല. ഞായറാഴ്ച 851 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഏഴു പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് 27043 പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 165 പേർ ഇന്ത്യക്കാരാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയുടെ ലക്ഷണമാണ് ഇത്തരത്തിൽ രോഗം വർദ്ധിക്കുന്നതിലൂടെ പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ശനിയാഴ്ച രാജ്യത്ത് 1008 പേർക്കാണ് പുതുതായി കേസ് സ്ഥിരീകരിച്ചത്. 11 പേർ ശനിയാഴ്ച രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച മാത്രം 229 ഇന്ത്യക്കാർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ കൂടുതൽ ആളുകളും മലയാളികളാണ് എന്നും സ്ഥിരീകരിച്ചിരുന്നു.

ഇതിനിടെ പുറത്തു വരുന്നത് മറ്റൊരു ആശ്വാസ വാർത്തയാണ്. ശനിയാഴ്ച 883 പേർ രോഗവിമുക്തി നേടിയപ്പോൾ, ഞായരാഴ്ച 1230 പേർക്കു രോഗത്തിൽ നിന്നും വിമുക്തി നേടാൻ സാധിച്ചിരുന്നു.

ഇതിനിടെ രാജ്യത്തെ ലോക്ക് ഡൗൺ മൂന്നാഴ്ച കൂടി നീട്ടിയിട്ടുണ്ട്. രോഗം പടർന്നു പിടിക്കുന്ന മേഖലകളിലാണ് ഇത്തരത്തിൽ ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. കടുത്ത നിയന്ത്രങ്ങളാണ് ഇപ്പോൾ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.