Spread the love

ശരീരത്തിലെ അത്യന്തം പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. ദഹനം, ഉപാപചയം, രോഗപ്രതിരോധം എന്നിവയുടെ നിയന്ത്രണത്തില്‍ കരളിന് നിര്‍ണായകമായ പങ്കുണ്ട്.

video
play-sharp-fill

കരളിൻ്റെ പ്രവർത്തനം തകരാറിലായാൽ അത് ജീവന് പോലും ഭീഷണിയായി മാറാറുണ്ട്. ദൈനംദിന ജീവിതത്തിൽ ചില കാര്യങ്ങൾ ശ്ര​ദ്ധിക്കുന്നതിലൂടെ കരളിനെ സംരക്ഷിക്കാൻ കഴിയും.

പലപ്പോഴും മാറി കൊണ്ടിരിക്കുന്ന ഈ ജീവിതശൈലിയാണ് പല അസുഖങ്ങൾക്കും കാരണമാകുന്നത്. കരളിനെ സംരക്ഷിക്കാൻ അതിൻ്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. കരളിന് കേടുപാടുകൾ സംഭവിക്കുമ്പോൾ, ഭക്ഷണം ശരിയായി സംസ്കരിക്കാൻ കഴിയാതെ വരികയും ഇത് മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്യും. ‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരളിന് ഉത്തമമായ ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്

പച്ച ഇലക്കറികള്‍: ചീര, ബ്രോക്കോളി തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികള്‍ കരളിലെ വിഷാംശം നീക്കം ചെയ്യാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

കൊഴുപ്പുള്ള മത്സ്യം: സാല്‍മണ്‍, സാർഡിൻ എന്നിവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. ഇത് കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.

ബെറികള്‍: പോളിഫെനോളുകള്‍ ധാരാളം അടങ്ങിയ ബെറികള്‍ വീക്കം കുറയ്ക്കുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

കാപ്പി: മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് (ഒരു ദിവസം 2-3 കപ്പ്) കരള്‍ കാൻസർ, സിറോസിസ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

നട്ട്‌സും വിത്തുകളും: വാള്‍നട്ടും ഫ്ളാക്സ് സീഡുകളും വിറ്റാമിൻ E, ഒമേഗ-3 എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് കരള്‍ എൻസൈമുകളുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

മഞ്ഞള്‍: മഞ്ഞളിലുള്ള കുർക്കുമിൻ കരളിന് സംരക്ഷണം നല്‍കുകയും വീക്കം തടയുകയും ചെയ്യും.

ഇനി നിങ്ങൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍:

മദ്യം: ഫാറ്റി ലിവർ രോഗത്തിനുള്ള പ്രധാന കാരണമാണ് മദ്യം. ഇത് കരളിന് ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ മദ്യപാനം ഒഴിവാക്കുക.

വറുത്ത ഭക്ഷണങ്ങള്‍, ചുവന്ന മാംസം: ഇവയില്‍ ഉയർന്ന അളവില്‍ പൂരിത കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും.

സംസ്കരിച്ച മാംസം: നൈട്രേറ്റുകള്‍, സോഡിയം തുടങ്ങിയ ഹെപ്പറ്റോടോക്സിക് പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കരളിന്റെ ആരോഗ്യത്തിന് ദോഷകരമാണ്.

പഞ്ചസാര അടങ്ങിയ പാനീയങ്ങളും ലഘുഭക്ഷണങ്ങളും: സോഡ, പഴച്ചാറുകള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവ ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.