Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കരളിനെ ഗുരുതരമായി ബാധിക്കുന്നൊരു രോഗമാണ് ലിവര്‍ സിറോസിസ്. കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ഈ രോഗം വഴി സംഭവിക്കുന്നു.

ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകള്‍ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗത്തിന്റെ ലക്ഷണങ്ങള്‍ അറിയാം

ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവർ സിറോസിസിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. ലിവർ സിറോസിസ് മൂലം അടിവയറ്റില്‍ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്‍റെ വലുപ്പത്തില്‍ പ്രകടമായ വർധനവും കാണപ്പെടാം.

കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്റെ ലക്ഷണാണ്. വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ കരള്‍ സിറോസിസിന്‍റെ ലക്ഷണമാകാം. ലിവര്‍ സിറോസിസ് ഉള്ള വ്യക്തികള്‍ക്ക് ചെറിയ മുറിവുകളില്‍ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം.

ലിവർ സിറോസിസ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍:

1. മദ്യം

അമിത മദ്യപാനം മൂലം ലിവർ സിറോസിസ് രോഗമുണ്ടാകാം എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ മദ്യപാനം പരിമിതപ്പെടുത്തുക.

2. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ അവ ഒഴിവാക്കുക.

3. മധുരം

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

4. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും കരളിന് നല്ലതല്ല.

5. പ്രോസസിഡ് ഭക്ഷണങ്ങള്‍

പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കേണ്ടതും പ്രധാനമാണ്.