play-sharp-fill
ബിയര്‍ ലോറി മറിഞ്ഞു; കുപ്പികള്‍ അടിച്ചു മാറ്റാന്‍ നടുറോഡില്‍ കൂട്ടമായെത്തി ജനങ്ങള്‍; മാസ്‌കും സാമൂഹിക അകലവും മറന്ന ആള്‍ക്കൂട്ടത്തിന് നേരെ ലാത്തി വീശി പൊലീസ്

ബിയര്‍ ലോറി മറിഞ്ഞു; കുപ്പികള്‍ അടിച്ചു മാറ്റാന്‍ നടുറോഡില്‍ കൂട്ടമായെത്തി ജനങ്ങള്‍; മാസ്‌കും സാമൂഹിക അകലവും മറന്ന ആള്‍ക്കൂട്ടത്തിന് നേരെ ലാത്തി വീശി പൊലീസ്

സ്വന്തം ലേഖകന്‍

ചിക്കമംഗളുരു: ബെംഗളുരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന ബിയര്‍ ലോറി മറിഞ്ഞു. ചിക്കമംഗളൂരിലെ തരിക്കെരി താലൂക്കിലെ എം സി ഹള്ളിക്ക് സമീപത്താണ് ബിയര്‍ കയറ്റി വന്ന ലോറി അപകടത്തില്‍ പെട്ടത്. മറിഞ്ഞത് ബിയര്‍ ലോറിയാണെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലം പൂരപ്പറമ്പായി.

പൊട്ടാത്ത ബിയര്‍ ബോട്ടിലിനായി വ്യാപക തിരച്ചിലിലായിരുന്നു സംഭവ സ്ഥലത്തെത്തിയവര്‍. കൈകളില്‍ ഒതുങ്ങാതെ വന്നപ്പോള്‍ കവറുകളിലും ബാഗിലുമായി ഇവര്‍ ബിയര്‍ കുപ്പിയുമായി കടന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് അപകടസ്ഥലത്ത് ഉണ്ടായിരുന്നത്. പൊലീസ് എത്തിയെങ്കിലും ലോറിയിലുണ്ടായിരുന്ന പകുതിയിലധികം ബിയര്‍ ബോക്‌സുകള്‍ നാട്ടുകാര്‍ കൊണ്ടുപോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരും ആരോഗ്യവിദഗ്ധരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന കര്‍ശന ഉത്തരവ് കാറ്റില്‍ പറത്തിയായിരുന്നു ആള്‍ക്കൂട്ടത്തിന്റെ തിക്കും തിരക്കും. മാസ്‌ക് പോലും വെയ്ക്കാതെയായിരുന്നു ജനങ്ങള്‍ തിക്കും തിരക്കും കൂട്ടിയത്.

 

 

Tags :