
തിരുവഞ്ചൂർ ലയൺസ് ക്ലബ് എൻ.എസ് ഹരിഛന്ദ്രൻ അനുസ്മരണം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: തിരുവഞ്ചൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച കോൺഗ്രസ്സ് നേതാവ് അഡ്വ.എൻ.എസ് ഹരിച്ചന്ദ്രന്റെ അനുസ്മരണവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സമാഹരിച്ച 10,000/ രൂപ പരേതനായ കോൺഗ്രസ് പ്രവർത്തകൻ മാത്തപ്പന്റെ കുടുീബത്തിന് നൽകുകയും ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് ലയൺ സിറിൾ സഞ്ചു ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുക കൈമാറി. ചടങ്ങിൽ ഹരിശ്ചന്ദ്രന്റെ ഭാര്യ പ്രസീദ ,മകൻ ഭഗത് ചന്ദ്രൻ, ഭാര്യാപിതാവ് ജീ . പരമേശ്വര പണിക്കർ, ലീലമ്മ കുടുംബാീഗങ്ങളായ പ്രദീപ് കുമാർ പ്രവീൺ കുമാർ പ്രീത ഗോപിദാസ് , പി.കെ ഗോപീദാസ്, ശ്രീജാ പ്രദീപ്, നീഷ പ്രവീൺസെക്രട്ടറി ലയൺ ടി.എം കൊച്ചുമോൻ, അഡ്മിനിസ്‌ട്രേറ്റർ ലയൺ അബ്രഹം പുല്ലാട്ട്, ഡിസ്ട്രിക്ട് ക്യാബിനറ്റ് മെമ്പർമാരായ ലയൺ രതീഷ് ജെ ബാബു, ലയൺ എസ് വിദ്യാദരൻ, ലയൺ ടി.എം സജി എന്നിവർ പങ്കെടുത്തു
Whatsapp Group 1 | Whatsapp Group 2 |Telegram Group
