video
play-sharp-fill
‘പീഡന പരാതിക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ്’; ആരോപണവുമായി ‘പടവെട്ട്’ സംവിധായകന്‍ഡബ്ല്യൂസിസിയുടെ അധികാരം ഗീതു മോഹന്‍ദാസ് ദുരുപയോഗിക്കുകയായിരുന്നുവെന്ന് ലിജു കൃഷ്ണ ആരോപിച്ചു.പടവെട്ട് സിനിമയുടെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ വന്നതോടെ അവര്‍ക്ക് വൈരാഗ്യമുണ്ടായതായും ലിജു കൃഷ്ണ പറഞ്ഞു. പീഡന പരാതിക്ക് പിന്നില്‍ ഗീതു ആണോ എന്ന് അന്വേഷിക്കട്ടെയെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ലിജു കൃഷ്ണ അറിയിച്ചു.

സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണവുമായി പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ. തനിക്കെതിരെ ഉയര്‍ന്ന പീഡന പരാതിക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണോയെന്ന് അന്വേഷിക്കണമെന്ന് ലിജു കൃഷ്ണ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഗീതു മോഹന്‍ദാസിനെതിരെ എല്ലാ സംഘടനകള്‍ക്കും പരാതിയും നല്‍കിയിട്ടുണ്ട്. ഡബ്ല്യൂസിസിയുടെ അധികാരം ഗീതു മോഹന്‍ദാസ് ദുരുപയോഗിക്കുകയായിരുന്നുവെന്ന് ലിജു കൃഷ്ണ ആരോപിച്ചു.

പടവെട്ട് സിനിമയുടെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ വന്നതോടെ അവര്‍ക്ക് വൈരാഗ്യമുണ്ടായതായും ലിജു കൃഷ്ണ പറഞ്ഞു. പീഡന പരാതിക്ക് പിന്നില്‍ ഗീതു ആണോ എന്ന് അന്വേഷിക്കട്ടെയെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ലിജു കൃഷ്ണ അറിയിച്ചു.

മാസങ്ങള്‍ക്ക് മുന്‍പാണ് ലിജു കൃഷ്ണയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമാ പ്രവര്‍ത്തക കൂടിയായ യുവതി രംഗത്തെത്തിയത്. പടവെട്ടിന്റെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി വാടകയ്‌ക്കെടുത്ത വീട്ടില്‍ കൊണ്ടുപോയി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി ആരോപിച്ചിരുന്നു. ആര്‍ത്തവ സമയത്തും തനിക്ക് നേരെ അയാള്‍ ബലപ്രയോഗം നടത്തി. അതുമൂലം ശരീരത്തിന് ക്ഷതം സംഭവിച്ചു. ആശുപത്രിയില്‍ എത്തിക്കണം എന്ന് ആവശ്യപ്പെട്ടങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പരാതി പറയുവാന്‍ സിനിമയില്‍ ഔദ്യോഗികമായി പരാതി പരിഹാര സെല്‍ ഉണ്ടായിരുന്നില്ലെന്നും യുവതി ആരോപിച്ചിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ലിജു കൃഷ്ണയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group