play-sharp-fill
ലിഫ്റ്റിൽ കയറുന്നതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി; സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് പൊലീസ്

ലിഫ്റ്റിൽ കയറുന്നതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി; സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

ഉത്തർപ്രദേശ്: വി​ദ്യാർത്ഥികൾ തമ്മിൽ ലിഫ്റ്റിൽ കയറുന്നത് ബന്ധപ്പെട്ട് സംഘർഷം. ഗ്രേറ്റര്‍ നോയിഡയിലെ ഗല്‍ഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. ലിഫ്റ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഗല്‍ഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായതെന്നും പോലീസ് പറഞ്ഞു..


സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേഷനും ദങ്കൗർ പോലീസും സംഭവത്തിൽ ആവശ്യമായ വദ്യാർത്ഥികൾക്കെതിരെ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികൾക്കിടയിൽ ലിഫ്റ്റിൽ കയറുന്നതുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി, തുടർന്ന് തർക്കം അക്രമാസക്തമായി,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കോളേജ് വളപ്പിലെ ഒരു ഇടനാഴിയിൽ ഇരുസംഘം വിദ്യാർത്ഥികൾ പരസ്പരം ആക്രമിക്കുന്നത് കാണാമായിരുന്നുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

വീഡിയോയില്‍ കെട്ടിടത്തിന്‍റെ പല നിലകളിലൊന്നില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് പരസ്പരം അക്രമിക്കുന്നത് കാണാമായിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ ഇത് കണ്ട് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പത്തൊമ്പത് സെക്കന്‍റ് മാത്രമുള്ള വീഡിയോ ഇതിനകം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.