
ലീഗൽ മെട്രോളജി പരിശോധന: ഏഴര ലക്ഷം രൂപ പിഴ ഈടാക്കി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പ് മെയ്, ജൂൺ മാസങ്ങളിൽ നടത്തിയ പരിശോധനയിൽ 167 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിഴയിനത്തിൽ ഏഴര ലക്ഷം രൂപ ഈടാക്കി. മെഡിക്കൽ ഷോപ്പുകൾ, പഴം, പച്ചക്കറി, പലചരക്കു കടകൾ, സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പായ്ക്കറ്റു സാധനങ്ങളുടെ നിയമാനുസൃതമല്ലാത്ത വിൽപ്പനയ്ക്കും അമിത വില ഈടാക്കിയതിനും മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിനുമാണ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യമായ അളവിൽ ഇന്ധനം ലഭ്യമാക്കുന്നില്ലെന്ന പരാതിയെ തുടർന്ന് നഗരത്തിലെ പെട്രോൾ പമ്പുകളിൽ പരിശോധന നടത്തി. സർക്കാർ നിശ്ചയിച്ചതിൽ കൂടുതൽ വില ഈടാക്കി വിദേശമദ്യ വില്പന നടത്തിയ ബാറുകൾക്കെതിരെയും നടപടി സ്വീകരിച്ചു.
ഡെപ്യൂട്ടി കൺട്രോളർമാരായ എം. സഫിയ, ഇ.പി. അനിൽ കുമാർ, അസിസ്റ്റൻറ് കൺട്രോളർ എൻ. സുമതി, ഇൻസ്‌പെക്ടർമാരായ കെ.ബി ബുഹാരി, ഷിൻറോ എബ്രഹാം, എ. കെ. സജീബ്, കെ.വി. യൂജിൻ ഫസിൽ, ഹരികൃഷ്ണ കുറുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
അളവുകളും തൂക്കങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾക്കുളള പരാതികൾ 8281698046,
8281698044, 0481 2582998 എന്നീ നമ്പരുകളിൽ അറിയിക്കാം.