
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയില്‍ ലീഗിന് അഞ്ച് മന്ത്രിമാർ.
നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഇന്ദിര ഭവനില്‍ നടന്ന ഉഭയകക്ഷി ചർച്ചകള്‍ക്ക് ശേഷമാണ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം ആയത്.
നാളെയും ചർച്ച തുടരുമെന്നും യുഡിഎഫ് ആണ് തീരുമാനം എടുക്കേണ്ടതെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കക്ഷികളുമായുള്ള ചർച്ച കഴിഞ്ഞാല്‍ മാത്രമേ യുഡിഎഫ് തീരുമാനം പ്രഖ്യാപിക്കാനാവൂ എന്നും അദ്ദേഹം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറക്കല്‍ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി നിർദേശിച്ചിരിക്കുന്നത്. പി കെ ബഷീറിന് മന്ത്രിസ്ഥാനം ഇല്ല.
നേതൃയോഗത്തിലാണ് തീരുമാനം. വി ഇ ഗഫൂറിന് പകരം എകെഎം അഷ്റഫിനെയും പരിഗണിച്ചേക്കാം. 5ാം മന്ത്രി പദവി സംബന്ധിച്ച കാര്യത്തില്‍ കോണ്‍ഗ്രസിൻ്റെ ഭാഗത്തുനിന്ന് ഒരു സ്ഥിരീകരണം ലഭ്യമായിട്ടില്ല.







