മസാലദോശ പാത്രത്തിൽ നൽകിയില്ല ; ഭാര്യയുടെ കൈ തല്ലിയൊടിച്ചു ; ഭർത്താവ് അറസ്റ്റിൽ

metal prison bars with handcuffs on black background
Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊരട്ടി: മസാലദോശ പാത്രത്തിൽ നൽകാത്തതിൽ ക്ഷുപിതനായ ഭർത്താവ് ഭാര്യയുടെ കൈ തല്ലിയൊടിച്ചു. സംഭവത്തിൽ കാതിക്കുടം സ്വദേശി കണ്ഠരുമഠത്തിൽ രവി (50)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 31-നായിരുന്നു കേസിനാസ്പദമായ സംഭവം.ജോലി കഴിഞ്ഞ് വരുമ്പോൾ പതിവായി മദ്യപിച്ചെത്തുന്ന രവി അന്ന് മസാലദോശ കൊണ്ടുവന്നു.കടയിൽ നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന പൊതിയിൽ തന്നെ നൽകിയതിനാണ് ഭാര്യ ലത(40)യെ മർദിച്ചത്. ലതയെ മർദിച്ച് അവശയാക്കിയ ശേഷം കൈ തല്ലി ഒടിക്കുക ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രവി ജോലിക്ക് ഉപയോഗിക്കുന്ന അലൂമിനിയം മുഴക്കോൽകൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു.വലതുകൈ ഒടിയുകയും ഇടതുകൈയുടെ കുഴതെറ്റുകയും ചെയ്തു. അടിയേറ്റ് ശരീരത്തിന്റെ പലഭാഗത്തും മുറിവേറ്റിട്ടുണ്ട്.

മർദനത്തിനുശേഷം രവി ഒളിവിലായിരുന്നു.അവശയായ ലതയ്ക്ക് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ഇവരുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

അന്വേഷണത്തിന് െസ്പഷ്യൽ ബ്രാഞ്ച് എഎസ്ഐ. മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒ.മാരായ എം.ബി. ബിജു, ദിനേശൻ, എ.യു. റെജി, എം. മുകേഷ്, ഹോം ഗാർഡ് രവി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി രവിയെ റിമാൻഡ് ചെയ്തു.