Spread the love

പാലാ: രണ്ട് തവണ എംഎൽഎ ആയ താൻ മന്ത്രി ആകുമെന്നാണ് പ്രതീക്ഷയെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഘടക കക്ഷി എന്ന നിലയ്ക്ക് തന്നെയും മന്ത്രി സഭയിൽ പരിഗണിക്കും. ടേം വ്യവസ്ഥയെ കുറിച്ച് ചർച്ച ഒന്നും തന്നെ നടന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

video
play-sharp-fill

എഐസിസി നിരീക്ഷകർ വന്ന് മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ചോദിച്ചു. അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി സ്ഥാനം സംബന്ധിച്ച് ചർച്ചയുണ്ടായിട്ടില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു.

മന്ത്രിസഭയിൽ ഉണ്ടാകണമെന്നാണ് ആ​ഗ്രഹം. അവർ തീരുമാനിച്ച് അറിയിക്കട്ടയെന്ന് പരിഗണന കിട്ടുമെന്നാണ് വിശ്വസിക്കുന്നതെന്ന് മാണി സി. കാപ്പൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയെ തീരാനിക്കാൻ 23 വരെ സമയം ഉണ്ടല്ലോ. കോൺഗ്രസ് ഹൈക്കമാൻഡിനെ അഭിപ്രായം അറിയിച്ചു. അവരാണ് ഇനി തീരുമാനിക്കേണ്ടത്. തൻ്റെ പേരിൽ വെച്ച ഫ്ലക്സുകൾ പോലും നശിപ്പിക്കാൻ പറഞ്ഞു. ആര് ആർക്ക് വേണ്ടി ഫ്ലെക്സ് വെക്കുന്നു എന്നറിയില്ലല്ലോയെന്ന് മാണി സി. കാപ്പൻ പറഞ്ഞു.