Spread the love

കോട്ടയം: തിരുനക്കര ബസ് സ്റ്റാന്റിൽ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9.50 നാണ് അപകടം.

video
play-sharp-fill

തിരുവഞ്ചൂർ റൂട്ടിൽ സർവിസ് നടത്തുന്ന പുല്ലാടൻ ബസാണ് യാത്രക്കാരിയുടെ മേൽ കയറിയത്. ഇതേ ബസിലെ യാത്രക്കാരിയാണ് അപകടത്തിൽപ്പെട്ടത്.

തിരുവഞ്ചൂർ മോസ്കോ കവലയിൽ നിന്ന് കയറിയ 50 വയസ് പ്രായമുളള യാത്രക്കാരി തിരുനക്കര സ്റ്റാന്റിൽ ഇറങ്ങി ബസിന് മുന്നിലൂടെ പോകുമ്പോൾ ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊക്കം കുറഞ്ഞ സ്ത്രീയെ ഡ്രൈവർ കണ്ടില്ല എന്നു പറയുന്നു.
അപകടം നടന്നയുടൻ പോലീസ് എത്തി പരിക്കേറ്റ സ്ത്രീയെ ആശ്യപത്രിയിൽ എത്തിച്ചു.