video
play-sharp-fill

പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി; പാലക്കയം ടൗണിൽ ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെടുന്നത് കാലങ്ങൾക്ക് ശേഷം

പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി; പാലക്കയം ടൗണിൽ ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെടുന്നത് കാലങ്ങൾക്ക് ശേഷം

Spread the love

സ്വന്തം ലേഖകൻ 

പാലക്കാട്: പാലക്കയം പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടി. പാലക്കയം ടൗണില്‍ വെള്ളക്കെട്ടുണ്ടായി. വീടുകളിലും കടകളിലും വെള്ളം കയറി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പുഴകളിലും തോടുകളിലും കാര്യമായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് റവന്യൂ ഉദ്യോഗസ്ഥരും അഗ്നിശമനസേനയും ക്യാംപ് ചെയ്യുന്നുണ്ട്. വനമേഖലയില്‍ ഉള്‍പ്പെടെ മഴയുടെ തീവ്രത കുറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഊരുകളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്.

ഡാമിൻ്റെ മുകൾ ഭാഗമായ പാലക്കയം ടൗണിൽ കാലങ്ങൾക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഡാമിന്റെ 3 ഷട്ടറുകൾ ഉയർത്തിയ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്ത് ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.