ദുബായിൽ നിന്നും 4 കോടിയുടെ ലംബോർഗിനി ഉറൂസ് നാട്ടിലെത്തിച്ച് പ്രവാസി

സ്വന്തം ലേഖകൻ

മങ്കട: ദുബായിൽ നിന്നും 4 കോടിയുടെ ലംബോർഗിനി ഉറൂസ് നാട്ടിലെത്തിച്ച് പ്രവാസി വ്യവസായി.

മങ്കട സ്വദേശിയും ദുബായിൽ വ്യവസായിയുമായ പി ടി ഇർഷാദ് ആണ് ലോകത്തിൽ തന്നെ ഏറ്റവും വേഗതയേറിയ കാറുകളിൽ ഒന്നായ ലംബോർഗിനി ഉറൂസ് ദുബായിൽ നിന്നും കപ്പൽ മാർഗ്ഗം നാട്ടിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായ് രജിസ്‌ട്രേഷനുള്ള ഈ വാഹനത്തിന് 4 കോടി ഇന്ത്യൻ രൂപ ചെലവ് വരുന്നുണ്ട്.

1.70 ലക്ഷം ദിർഹം ഡെപ്പോസിറ്റ് ചെയ്താണ് കാർ നാട്ടിലെത്തിച്ചത്. 6 മാസത്തേക്കാണ് കാർ ഇന്ത്യയിൽ ഓടിക്കാനുള്ള അനുമതി.

3.6 സെക്കൻ്റ് കൊണ്ട് 100 km വേഗതയിൽ ഓടിക്കാനാവുന്ന ഈ കാർ ക്യാപ്സൂൾ ടൈപ്പ് കളറിലുള്ളതാണ്.

സാധാരണ ലംബോർഗിനി കേരളത്തിൽ ഓടിക്കാൻ പ്രയാസമാണ്, എന്നാൽ എക്സ് യു വി ഇനത്തിൽ പെട്ടതായതിനാൽ നാട്ടിലെ റോഡുകളിലൂടെ ഓടിക്കാൻ സാധിക്കുമെന്ന് ഇർഷാദ് പറയുന്നു.