തിരുനക്കര ക്ഷേത്ര മൈതാനത്ത് ആഭാസ ഫോട്ടോഷൂട്ട്; കുട്ടികളുമായെത്തുന്ന കുടുംബങ്ങൾ ഫോട്ടോഷൂട്ട് കണ്ട് ഓടി രക്ഷപെടുന്നു;  നടപടിയെടുക്കാതെ അധികൃതർ

തിരുനക്കര ക്ഷേത്ര മൈതാനത്ത് ആഭാസ ഫോട്ടോഷൂട്ട്; കുട്ടികളുമായെത്തുന്ന കുടുംബങ്ങൾ ഫോട്ടോഷൂട്ട് കണ്ട് ഓടി രക്ഷപെടുന്നു; നടപടിയെടുക്കാതെ അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ക്ഷേത്ര മൈതാനത്തും ആഭാസ ഫോട്ടോഷൂട്ട്. നടപടി എടുക്കാതെ അധികാരികൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്ഷേത്രമൈതാനത്ത് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട്കളുടെ എണ്ണം വർധിച്ചുവരികയാണ്.

മണ്ഡലകാലം ആയതിനാൽ ശബരിമല ഇടത്താവളമായ ക്ഷേത്രത്തിലേക്ക് അയ്യപ്പഭക്തന്മാർ ധാരാളം എത്തുന്നുണ്ട്.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ദർശനത്തിനായി ധാരാളം ഭക്തജനങ്ങളും എത്തിച്ചേരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് ഒരുകൂട്ടർ ക്ഷേത്രമൈതാനത്ത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം ഫോട്ടോഷൂട്ടുകൾ കാണാനായി യുവാക്കളുടെ തിക്കും തിരക്കുമാണ് ക്ഷേത്രമൈതാനത്ത്. ഇവരുടെ വാഹനങ്ങൾ കൂടി ക്ഷേത്രമൈതാനത്തേക്ക് എത്തുന്നതോടെ ദർശനത്തിന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ല. കുട്ടികളുമായെത്തുന്ന കുടുംബങ്ങൾ ആഭാസ ഫോട്ടോഷൂട്ട് കണ്ട് ഓടി രക്ഷപെടുകയാണ്.

പരിപാവനമായി കാണേണ്ട ക്ഷേത്രമൈതാനം കളങ്കപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കണ്ടിട്ട് അധികാരികൾ കണ്ണടയ്ക്കുകയാണ്.