ബസ്സും, ആപ്പേ ഗുഡ്സ് മിനിലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

സ്വന്തം ലേഖകൻ
താനൂർ: ബസ്സും, ആപ്പേ ഗുഡ്സ് മിനിലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. താനാളൂർ അരീക്കാട് സ്വദേശി വടക്കിനിയേടത്ത്
അഷ്റഫിന്റെ മകൾ സഫ് ല ഷെറിനാ(7)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂർ ചുങ്കത്ത് വച്ചാണ് അപകടം.

ഒഴൂർ വെട്ടുകുളത്തെ ബന്ധുവീട്ടിൽ നിന്നും വിറകുമായി അരീക്കാടേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ആപ്പേയും ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആപ്പേ തലകീഴായി മറിയുകയും, മുൻഭാഗം പൂർണമായും തകരുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടി തൽക്ഷണം മരിച്ചു. ശരീരഭാ​ഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അരീക്കാട് എഎംയുപി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സഫ് ല.

ആപ്പേ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.