
കുടുംബത്തോടും സുഹൃത്തുകള്‍ക്കുമൊപ്പം 32-ാം പിറന്നാള്‍ ആഘോഷമാക്കി ലക്ഷ്മി നക്ഷത്ര; പിറന്നാള്‍ ആശംകള്‍ നേർന്ന് ആരാധകർ
സ്വന്തം ലേഖകൻ
കോട്ടയം: അവതാരകയായി പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. സ്വതസിദ്ധമായ ചിരിയും നിഷ്‌കളങ്കമായ പെരുമാറ്റവുമാണ് ലക്ഷ്മിയെ മറ്റുള്ള അവതാരകരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. സ്റ്റാര്‍ മാജിക്കിലൂടെ ആരാധകരുടെ സ്വന്തമായി മാറിയ ലക്ഷ്മിയെ ചിന്നു എന്നാണ് ആരാധകര്‍ വിളിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കുടുംബത്തോടും സുഹൃത്തുകള്‍ക്കുമൊപ്പം 32-ാം പിറന്നാള്‍ ആഘോഷിക്കുന്ന ലക്ഷ്മിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അവര്‍ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അമ്മയ്‌ക്കൊപ്പമുളള ചിത്രവും താരം പങ്കിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി പേരാണ് ലക്ഷ്മിയ്ക്ക് പിറന്നാള്‍ ആശംസിച്ച് പോസ്റ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റാര്‍ മാജിക്കിലെ താരങ്ങളും ലക്ഷ്മി പിറന്നാള്‍ ആശംസിച്ചിട്ടുണ്ട്. ചിലതൊക്കെ സ്റ്റോറിയിലൂടെ ലക്ഷ്മി തന്നെ പങ്കുവെച്ചിട്ടുണ്ട്.