
തിരുവനന്തപുരം : കാട്ടാക്കടയില്‍ വീട്ടമ്മയുടെ മൃതദേഹം റബ്ബർത്തോട്ടത്തില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.പേരൂർക്കട ഹാർവിപുരം ഭാവനാ നിലയത്തില്‍ മായാ മുരളി(37) യുടെ മൃതദേഹമാണ് മുതിയാവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബർ പുരയിടത്തില്‍ വ്യാഴാഴ്ച രാവിലെ പത്തരയോടെ കണ്ടെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരോടൊപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോഡ്രൈവർ രഞ്ജിത്തിന് (31) ആയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.
മായയുടെ ഭർത്താവ് മനോജ് നാലുവർഷം മുൻപ് അപകടത്തില്‍ മരിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് രഞ്ജിത്തുമായി അടുക്കുന്നതും ഒരുമിച്ചു താമസം തുടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു. മൂന്നുമാസം മുമ്ബാണ് മുതിയാവിള കാവുവിളയിലെ വീട്ടില്‍ ഇവർ താമസത്തിനെത്തുന്നത്. ഭാര്യാ ഭർത്താക്കൻമാർ എന്ന നിലയിലാണ് വീട് വാടകയ്ക്ക് എടുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മായയുടെ രണ്ട് പെണ്‍മക്കള്‍ പേരൂർക്കടയില്‍ അമ്മൂമ്മയോടൊപ്പമാണ് കഴിയുന്നത്. ഒപ്പം താമസിക്കുന്ന രഞ്ജിത്ത് മായയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മായാ മുരളിയുടെ മൃതദേഹം ഹാർവിപുരം ശ്മശാനത്തില്‍ സംസ്കരിച്ചു.







