video
play-sharp-fill

ഓണ്‍ലൈൻ വഴി 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍

ഓണ്‍ലൈൻ വഴി 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍

Spread the love

ആലപ്പുഴ: ഓണ്‍ലൈൻ വഴി മുഹമ്മ സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കാസർകോട് സ്വദേശിയായ യുവതി പിടിയില്‍. തൃക്കരിപ്പൂർ പഞ്ചായത്ത്‌ പതിനഞ്ചാം വാർഡില്‍ കൈക്കോട്ട് കടവ് എസ് പി ഹൗസില്‍ ഫർഹത്ത്‌ ഷിറിൻ (31) ആണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്.

മുഹമ്മ പഞ്ചായത്ത്‌ പതിമൂന്നാം വാർഡില്‍ കരിപ്പെവെളി സിറില്‍ ചന്ദ്രന്റെ പണമാണ് നഷ്ടപ്പെട്ടത്. ബാങ്കില്‍ നിന്നും 6 പേരാണ് അവരവരുടെ പേരില്‍ പണം പിൻവലിച്ചത്. ഗുജറാത്ത് സ്വദേശിയായ ഒരു സ്ത്രീ പിൻവലിച്ച 4 ലക്ഷം രൂപ ഇപ്പോള്‍ അറസ്റ്റിലായ ഫർഹത്ത്‌ ഷിറിന്റെ അകൗണ്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. ഇതില്‍ നിന്നും രണ്ട് ലക്ഷം രൂപ ഇവർ പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചേർത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. മുഹമ്മ എസ്.എച്ച്‌.ഒ കെ.എസ്.വിജയൻ, എസ്.ഐ മനോജ്‌ കൃഷ്ണൻ, എ.എസ്.ഐ സുമ, സി.പി.ഒമാരായ രാംലാല്‍, കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group