ചികിത്സയ്ക്കെത്തിയ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാമുകന് നല്‍കി : പ്രസവ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരി അറസ്റ്റില്‍

Spread the love

മലപ്പുറം : പ്രസവ പരിചരണ കേന്ദ്രത്തില്‍ പരിചരണത്തിലുള്ള യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള കാമുകന് വിഡിയോ കോളിലൂടെ നല്‍കിയ സംഭവത്തില്‍ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

മാറഞ്ചേരി പുറങ്ങ് സ്വദേശി ഉഷ (34)യാണ് അറസ്റ്റിലായത്. വെളിയങ്കോട് പ്രവർത്തിക്കുന്ന പ്രസവ പരിചരണ കേന്ദ്രത്തിലാണ് സംഭവം. കുഴമ്ബ് തേച്ച്‌ കിടക്കുന്നതിനിടെ കാമുകന് വീഡിയോ കാള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട കേന്ദ്രത്തിലെ മറ്റൊരു സ്ത്രീ ഇക്കാര്യം പരിചരണത്തിലായിരുന്ന യുവതിയെ അറിയിക്കുകയായിരുന്നു.

യുവതിയുടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാരിയുടെ ഫോണില്‍ വിഡിയോ കോള്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കി. ഇതോടെ പൊലീസ് പ്രതിയെ അറെസ്റ്റ്‌ ചെയ്യുകയായിരുന്നു. ഇവരുടെ ആണ്‍ സുഹൃത്തിനെതിരേയും കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group