video
play-sharp-fill
കെ.വൈ.സി അപ്ഡേഷൻ എന്ന വ്യാജേന ഓണ്‍ലൈൻ തട്ടിപ്പ് ; കള്ളന്മാർ വിരിച്ച വലയില്‍ കുടുങ്ങി നഷ്ടമായത് 28.71 കോടി രൂപ ; തട്ടിപ്പിനിരയായി മൂന്ന് മാസത്തിനിടെ വീണത് 22 പേർ ; കൂടുതലും രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകൾ ട്രേഡിംഗ്, ഫെഡ്‌എക്സ് കൊറിയർ ; ഓണ്‍ലൈൻ തട്ടിപ്പില്‍ കുടുങ്ങുന്നവരില്‍ ഏറെയും ഉദ്യോഗസ്ഥരും ഉന്നത വിഭ്യാഭ്യാസമുള്ളവരും

കെ.വൈ.സി അപ്ഡേഷൻ എന്ന വ്യാജേന ഓണ്‍ലൈൻ തട്ടിപ്പ് ; കള്ളന്മാർ വിരിച്ച വലയില്‍ കുടുങ്ങി നഷ്ടമായത് 28.71 കോടി രൂപ ; തട്ടിപ്പിനിരയായി മൂന്ന് മാസത്തിനിടെ വീണത് 22 പേർ ; കൂടുതലും രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകൾ ട്രേഡിംഗ്, ഫെഡ്‌എക്സ് കൊറിയർ ; ഓണ്‍ലൈൻ തട്ടിപ്പില്‍ കുടുങ്ങുന്നവരില്‍ ഏറെയും ഉദ്യോഗസ്ഥരും ഉന്നത വിഭ്യാഭ്യാസമുള്ളവരും

സ്വന്തം ലേഖകൻ

കോഴിക്കോട്: ഓണ്‍ലെെൻ കള്ളന്മാരെ കുടുക്കാൻ സൈബർ പൊലീസ് ഉള്‍പ്പെടെ ഓടിനടക്കുമ്ബോഴും അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ചുള്ള ലക്ഷങ്ങള്‍ തട്ടല്‍ ആശങ്ക ഉയർത്തുന്നു.

ട്രേഡിംഗ് ട്രാപ്പ് മുതല്‍ വെർച്വല്‍ അറസ്റ്റുവരെ.. കള്ളന്മാർ വിരിച്ച വലയില്‍ കോഴിക്കോട് ജില്ലയില്‍ മൂന്ന് മാസത്തിനിടെ വീണത് 22 പേർ. ഇതില്‍ 15 ലക്ഷം രൂപ മുതല്‍ 4.8 കോടി രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. ട്രേഡിംഗ്, ഫെഡ്‌എക്സ് കൊറിയർ തട്ടിപ്പ് കേസുകളാണ് കൂടുതലും രജിസ്റ്റർ ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.വൈ.സി അപ്ഡേഷൻ എന്ന വ്യാജേന ചില ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങള്‍ വേറെയുമുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ കോഴിക്കോട് നഗരത്തില്‍ മാത്രം സൈബർ തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായത് 28.71 കോടിയാണ്. ഇതില്‍ 4.33 കോടി രൂപ മാത്രമാണ് കണ്ടെത്താനായത്. ഇ – സിമ്മിന്റെ പേരിലുള്ള തട്ടിപ്പും നിരവധിയാണ്. ഓണ്‍ലൈൻ തട്ടിപ്പില്‍ കുടുങ്ങുന്നവരില്‍ ഏറെയും ഉദ്യോഗസ്ഥരും ഉന്നത വിഭ്യാഭ്യാസമുള്ളവരുമാണ് എന്നതാണ് അത്ഭുതം.

കെ.വൈ.സി അപ്ഡേഷന്റെ മറവില്‍ ബാങ്കില്‍ നിന്ന് വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനകം ചെയ്തില്ലെങ്കില്‍ അക്കൗണ്ടും പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കും. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റില്‍ നല്‍കി നടപടിക്രമങ്ങള്‍ പൂർത്തിയാക്കും. ശേഷം ഒ.ടി.പി ലഭിക്കും. അത് ബാങ്കില്‍ നിന്നാണെന്ന വ്യാജേന വിളിക്കുന്ന നമ്ബറിലേയ്ക്കോ വെബ്സൈറ്റില്‍ തന്നെയോ നല്‍കുമ്ബോള്‍ അക്കൗണ്ടിലെ പണം നഷ്ടമാകും. ഇതാണ് തട്ടിപ്പ് രീതി.

‘ഓണ്‍ലൈൻ തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (ഗോള്‍ഡൻ അവർ) വിവരം 1930 ല്‍ അറിയിക്കണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.