
കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണക്കിണർ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം.
തൃശൂർ സ്വദേശി നിഷില്‍ സദാനന്ദനും കൊല്ലം സ്വദേശി സുനി സോളമനുമാണ് എണ്ണക്കിണർ അപകടത്തില്‍ ജീവൻ നഷ്ടമായത്. ഇരുവരും നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ജീവൻ നഷ്ടമായ അപകടമുണ്ടായത്.
അബ്ദലി പ്രദേശത്തെ എണ്ണകിണറിലാണ് അപകടമുണ്ടായത്. മറ്റൊരു തൊഴിലാളിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. അപകടത്തില്‍ ജീവൻ നഷ്ടമായ നിഷില്‍ സദാനന്ദന്‍റെയും സുനി സോളമന്‍റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

56 ദിവസത്തെ എണ്ണക്കിണറിലെ ജോലിക്കൊടുവില്‍ കിട്ടുന്ന അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങാനിരുന്നതാണ് ഇരുവരും. നവംബർ 17 ന് നാട്ടിലേക്കുള്ള മടക്കയാത്രയും പ്ലാൻ ചെയ്തിരുന്നു. അതിനിടയിലാണ് പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.
നാട്ടിലേക്ക് മടങ്ങാൻ അഞ്ച് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ഉണ്ടായ ഈ അപകടം ഏവരെയും നടുക്കിയിട്ടുണ്ട്.
എണ്ണക്കിണറിലെ ജോലിക്കിടെ പ്രഷർ വാല്‍വ് വന്ന് ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രവാസി മലയാളി സംഘടനകളും കമ്പനി അധികൃതരും ഊർജ്ജിതമാക്കിയിട്ടുണ്ട്.







