play-sharp-fill
കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് മൂലവട്ടം സ്വദേശിയായ യുവതിയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു; ബംഗളൂരുവിൽ താമസിക്കുന്ന മലയാളി അറസ്റ്റിൽ

കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് മൂലവട്ടം സ്വദേശിയായ യുവതിയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു; ബംഗളൂരുവിൽ താമസിക്കുന്ന മലയാളി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് മൂലവട്ടം സ്വദേശിയായ യുവതിയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ചേർത്തല സ്വദേശി പിടിയിൽ. ചേർത്തല സ്വദേശിയും ബംഗളൂരുവിൽ ബ്രൈറ്റ് ഗ്ലോബൽ സൊല്യൂഷൻസ് മാനേജിംങ് ഡയറക്ടറുമായ ജോ ഫിലിപ്പിനെ(37)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.


2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ലാബ് ടെക്‌നീഷ്യനായ ആതിരയ്ക്ക് കുവൈറ്റിലെ വാരാ ആശുപത്രിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി പണം വാങ്ങിയത്. ആതിരയുടെ സുഹൃത്തുക്കൾക്ക് ഈ കമ്പനി വഴി ജോലി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ആതിരയും ഇവരെ ബന്ധപ്പെട്ടത്. എന്നാൽ, പണം നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ആതിരയ്ക്കു ജോലി ലഭിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് ആതിര ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് കഴിഞ്ഞ നവംബറിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് വെസ്റ്റ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്ത്, എസ്.ഐ കുര്യൻ മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.കെ നവീൻ എന്നിവർ ചേർന്ന് ബംഗളൂരുവിൽ നിന്നു പ്രതിയെ പിടികൂടി. തുടർന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷനിൽ എത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.