നടിയെ ആക്രമിച്ച കേസ് : കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് വാദിച്ച് ദിലീപ് വീണ്ടും ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് വാദിച്ച് ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. .വിടുതൽ ഹർജി തള്ളയതിനെതിരേ മേൽക്കോടതിയെ സമീപിക്കാൻ സമയം കിട്ടിയില്ല. തനിക്കെതിരേയും മറ്റ് പ്രതികൾക്കെതിരേയുമുള്ള കുറ്റങ്ങൾ വ്യത്യസ്തമാണെന്നും അതിനാൽ ഒരുമിച്ച് കുറ്റം ചുമത്താൻ കഴിയില്ലെന്നും ദീലീപ് പറഞ്ഞു.
കേസിൽ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയതിനു ദിലീപിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ പത്താംപ്രതി വിഷ്ണു സമർപ്പിച്ച വിടുതൽ ഹർജിയും കോടതി തള്ളി. ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ വിചാരണ നടപടികൾ പത്തു ദിവസം നിർത്തിവെക്കണമെന്ന ദിലീപിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
Third Eye News Live
0