play-sharp-fill
കുമാരനല്ലൂർ ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ വടിവാളും, വിളക്കുമായി അഴിഞ്ഞാടിയ ഗുണ്ടാത്തലവൻ ഒടുവിൽ പിടിയിൽ: കഞ്ചാവിന്റെ ലഹരിയിൽ അക്രമം നടത്തിയത് വിദേശത്തു നിന്നും എത്തിയ യുവാവ്; ശല്യം സഹിക്കാനാവാതെ വീട്ടുകാർ ലഹരിവിമോചന കേന്ദ്രത്തിൽ പൂട്ടിയിട്ട ഗുണ്ട

കുമാരനല്ലൂർ ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ വടിവാളും, വിളക്കുമായി അഴിഞ്ഞാടിയ ഗുണ്ടാത്തലവൻ ഒടുവിൽ പിടിയിൽ: കഞ്ചാവിന്റെ ലഹരിയിൽ അക്രമം നടത്തിയത് വിദേശത്തു നിന്നും എത്തിയ യുവാവ്; ശല്യം സഹിക്കാനാവാതെ വീട്ടുകാർ ലഹരിവിമോചന കേന്ദ്രത്തിൽ പൂട്ടിയിട്ട ഗുണ്ട

ക്രൈം ഡെസ്‌ക്

കോട്ടയം: കുമാരനല്ലൂർ ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ അക്രമം തടയാനെത്തിയവരെ വടിവാളിനും വിളക്കിനും വെട്ടിയും അടിച്ചും പരിക്കേൽപ്പിച്ച യുവാവ് ഒടുവിൽ പിടിയിലായി. നിരവധി ക്രമിനൽക്കേസുകളിൽ പ്രതിയും, ഗുണ്ടാ സംഘത്തലവനുമായ  പെരുമ്പായിക്കാട് പാറമ്പുഴ ആനിക്കൽ വീട്ടിൽ ജിബിൻ ജോർജിനെ (23)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്.


കുമാരനല്ലൂർ കാർത്തിക ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് എഴുന്നെള്ളിപ്പിനിടെയാണ് കഞ്ചാവ്, ഗുണ്ടാ മാഫിയ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ നട്ടാശേരി മാടപ്പള്ളി ശശികുമാർ (52), നട്ടാശേരി അശോകഭവനിൽ അശോകൻ (47) എന്നിവരെ ജിബിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം മാരകമായി ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിയരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ജിബിൻ നേരത്തെ വിദേശത്തായിരുന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയ പ്രതി ലഹരിമാഫിയ സംഘങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു. ഇതോടെ ജീവിതം തന്നെ ഇയാൾക്കു കൈവിട്ടു പോയി. തുടർന്ന്, ലഹരി സംഘങ്ങളിൽ സജീവമായ ഇയാൾ , വീട്ടിൽ മാതാപിതാക്കളെ പോലും വധിക്കുമെന്നും, ആക്രമിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇതോടെ ജീവനിൽ ഭയന്ന വീട്ടുകാർ പൊലീസ് സഹായത്തോടെ ഇയാളെ ലഹരി വിമോചന കേന്ദ്രത്തിൽ ആക്കി. എന്നാൽ, ഇവിടെ നിന്നും പുറത്തിറങ്ങി ഗുണ്ടാ സംഘങ്ങളിൽ തന്നെ ഇയാൾ അഭയം പ്രാപിക്കുകയായിരുന്നു.

കുമാരനല്ലൂരിലെ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടിന് സ്വീകരണം നൽകുന്നതിനായി നട്ടാശേരിയിൽ ഗാനമേള സംഘടിപ്പിച്ചിരുന്നു. ഇവിടെ മദ്യപിച്ചെത്തിയ ജിബിൻ ജോർജും സംഘവും കണ്ണിൽക്കണ്ട നാട്ടുകാരെയെല്ലാം ആക്രമിക്കുകയായിരുന്നു. അക്രമ പ്രവർത്തനം നടത്തിയ സംഘത്തെ തടയാൻ എത്തിയപ്പോഴാണ്, ശശികുമാറിനെയും അശോകനെയും കഞ്ചാവ് മദ്യപാനി സംഘം ആക്രമിച്ചത്. വിളക്ക് ഉപയോഗിച്ച് ആക്രമിക്കുകയും, ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ഗുണ്ടാ സംഘം ഇവിടെ വൻ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്.

തുടർന്ന് ഒളിവിൽ പോയ സംഘത്തിലെ മൂന്നു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളായ പാറമ്പുഴ ലക്ഷംവീട് കോളനിയിൽ മഹേഷ് (23), പാറമ്പുഴ അത്യാർകുളം അനന്തു (സുധി -22), ചവിട്ടുവരി ഒറ്റപ്ലാക്കൽ ശ്രീദേവ് (18) എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇവർ ഇപ്പോഴും റിമാൻഡിലാണ്.
ഇന്നലെ പിടിയിലായ ജിബൻ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. നേരത്തെ ഏറ്റുമാനൂരിൽ പിടിയിലായ യുവാവിനൊപ്പം ബൈക്ക് മോഷ്ടിച്ച കേസിൽ ജിബിനെയും പൊലീസ് പ്രതി ചേർത്തിരുന്നു.

ഇയാൾ ഒളിവിൽ കഴിയുന്ന രഹസ്യ കേന്ദ്രത്തെപ്പറ്റി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ പ്രതിയെ പിടികൂടാൻ നിയോഗിക്കുകയായിരുന്നു. തുടർന്ന് സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ് ഖന്ന, സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ്, അനീഷ്, രാകേഷ്, അജിത്ത്, ഷൈജു കുരുവിള  എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.