Spread the love

സ്വന്തം ലേഖകൻ
കുവൈറ്റ്‌ : ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നും  അന്യായമായി കേരള കോൺഗ്രസ് (എം) നെ പുറത്താക്കിയതിൽ പ്രവാസി കേരള കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.
ജോസ് കെ മാണിയോടൊപ്പം അടിയുറച്ച നിലപാടുകളോടെ മുന്നോട്ടുപോകും.  ജൂലൈ 11 നു വൈകിട്ട് എട്ടിന് പ്രസിഡന്റ്‌ അഡ്വ.  സുബിൻ അറക്കലിന്റെ അധ്യക്ഷതയിൽ  നടക്കുന്ന പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ്‌ പ്രവർത്തക കൺവൻഷൻ (സൂം) പാർട്ടി ചെയർമാൻ ജോസ്  കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

നേതാക്കളായ തോമസ് ചാഴികാടൻ എം.പി ,  പ്രഫ. എൻ.  ജയരാജ്‌ എം.എൽ.എ,  റോഷി അഗസ്റ്റിൻ എം.എൽ.എ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക തുടങ്ങിയ നേതാക്കൾ കൺവെൻഷനെ അഭിസംബോധന ചെയ്യും.

കൺവെൻഷന്റെ നടത്തിപ്പിനായി ആന്റണി കിങ്ങിണിഞ്ചിറ,  ജിൻസ് ജോയ്, തോമസ് കിങ്ങിണിഞ്ചിറ, അഡ്വ. ലാൽജി ജോർജ്, സണ്ണി കുരിശുമൂട്ടിൽ,  ബിജു എണ്ണമ്പ്രയിൽ,  ടോമി കണിച്ചുകാട്ടു, ജോർജ് വാക്കത്തിനാൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൺവൻഷന്റെ വിജയത്തിനായി മേഖലകൾ തിരിച്ചു പ്രവർത്തനങ്ങൾ നടത്തിവരുന്നതായി സെക്രട്ടറി ജോബിൻസ് പാലേട്ട്, ട്രെഷറർ സുനിൽ തൊടുക എന്നിവർ അറിയിച്ചു. സൂം കൺവെൻഷനിൽ പങ്കെടുക്കാൻ 99035062 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.