Spread the love

സ്വന്തം ലേഖകൻ
കട്ടപ്പന: കുട്ടിക്കാനത്തിനു സമീപം പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. കട്ടപ്പന പോലീസ് സ്റ്റേഷനിലെ KL 01 BW 5653 നമ്പർ പോലീസ് ജീപ്പ് രാത്രി 9 മണിയോടെ കുട്ടിക്കാനത്തിന് സമീപം റോഡിൽ വട്ടം മറിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു.

video
play-sharp-fill

പോലീസിന്റെ പിടിയിൽ ആയ മോഷണ കേസിലെ പ്രതിയെ ജയിലിൽ എത്തിച്ച്‌ വരുന്ന വഴി ആണ് അപകടം ഉണ്ടായത്.

കട്ടപ്പന പോലീസ് എസ് സി പിഒ, പ്രവീഷ്, സി പിഒ സുമേഷ്, സി പി ഒ ഷൈജു എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group