പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പട്ടാള വേഷത്തിലെത്തി ലക്ഷങ്ങൾ തട്ടിയെടുത്തു; ആലപ്പുഴ സ്വദേശിനിയായ യുവതി പിടിയിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പിടിയിൽ. സനാതനപുരം പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോൾ (24) ആണ് പിടിയിലായത്. പ്രതിയെ ആലപ്പുഴ സൗത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
പട്ടാളത്തിൽ ആണ് ജോലി എന്ന് പറഞ്ഞാണ് പരാതിക്കാരനെ പരിചയപ്പെട്ടത്. പകുതി പണം നാട്ടിൽ വച്ചും ബാക്കി തുക ദില്ലിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ച് വരുത്തിയതിന് ശേഷവുമാണ് കൈക്കലാക്കിയത്. പട്ടാള വേഷത്തിൽ വന്ന് പരാതിക്കാരിൽ നിന്നും പണം വാങ്ങുന്നതായിരുന്നു ഇവരുടെ രീതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം നൽകിയ ആളുകൾ ജോലി കിട്ടാതെ വന്നതിനെ തുടർന്നാണ് സ്റ്റേഷനിൽ പരാതിയുമായി വന്നത്. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കോടതിയൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ സൗത്ത് ഐ എസ് എച്ച് ഒ എസ്. അരുൺ എസ് ഐ രജിരാജ്, എ എസ് ഐ മോഹൻകുമാർ, ബി ലേഖ, എസ് സി പി ഒ ബിനോജ്, സി പി ഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.