play-sharp-fill
കുറുവ പേടിയിൽ ജില്ല വിറങ്ങലിച്ച് നിൽക്കുമ്പോൾ വ്യജപ്രചരണം; കാണുന്നവരെല്ലാം കുറവമാർ; പള്ളിക്കത്തോട്‌ കുറുവ സംഘമെത്തിയതായി പ്രചരണം; പ്രചാരണം വ്യാജമെന്ന് പൊലീസ്‌; എല്ലായിടത്തും കർശന പരിശോധന

കുറുവ പേടിയിൽ ജില്ല വിറങ്ങലിച്ച് നിൽക്കുമ്പോൾ വ്യജപ്രചരണം; കാണുന്നവരെല്ലാം കുറവമാർ; പള്ളിക്കത്തോട്‌ കുറുവ സംഘമെത്തിയതായി പ്രചരണം; പ്രചാരണം വ്യാജമെന്ന് പൊലീസ്‌; എല്ലായിടത്തും കർശന പരിശോധന

സ്വന്തം ലേഖകൻ

കോട്ടയം: കുറുവ പേടിയിൽ ജില്ല വിറങ്ങലിച്ചു നിൽക്കുമ്പോൾ സോഷ്യൽ മീഡിയായിലൂടെ വ്യാജ പ്രചാരണം. പള്ളിക്കത്തോട്‌ പരിസരത്ത്‌ കുറവ സംഘത്തിന്റെ സാമീപ്യമുണ്ടായി എന്ന തരത്തിലാണ്‌ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നത്‌.

ഈ വാർത്ത കൂടുതൽ ഷെയർ ചെയ്തതോടെ പൊലീസിന്‌ തലവേദയായി മാറി. പള്ളിക്കത്തോട്‌ പരിസരത്ത്‌ കുറുവ സംഘമെത്തിയിട്ടുണ്ടെന്ന തരത്തിലുള്ള വ്യജ സന്തേശമാണ്‌ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പ്‌ വഴി പ്രചരിപ്പിക്കുന്നത്‌. ജാഗ്രത പാലിക്കണമെന്നും, വിവരം ഷെയർ ചെയ്യണമെന്നും ഇതിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ്‌ ഇത്‌ സ്ഥിരീകരിച്ചതായി്ട്ടാണ്‌ പ്രചാരണം. എന്നാൽ പള്ളിക്കത്തോട്‌ സ്‌റ്റേഷനിൽ തേർഡ് ഐ ന്യൂസ് ബന്ധപ്പെട്ടപ്പോൾ ഇത്തരം ഒരു സംഭവമില്ലെന്ന്‌ പൊലീസ്‌ പറയുന്നു. ആരോ ഇറക്കിയ വ്യാജ സന്ദേശമാണ്‌ ഇതെന്നും പൊലീസ്‌ പറയുന്നു.

അയർക്കുന്നത്തും സമാന രീതിയിൽ ഒരു സംഭവമുണ്ടായി. ഒരു നാടോടി സ്‌ത്രീയെ കുറുവ സംഘാംഗമാണെന്ന്‌ പറഞ്ഞ്‌ തടഞ്ഞ്‌ വെച്ചിരുന്നു.

ജില്ലയിൽ ഇത്തരത്തിൽ നിരവധി പാവങ്ങളെയാണ്‌ ചിലർ പിടികൂടാൻ നേതൃത്വം നലകുന്നത്‌. കുറുവ സംഘം ഇറങ്ങിയെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ പുറത്ത്‌ നിന്നും വരുന്നവരെ കഴിവതും അകറ്റി നിർത്താൻ ശ്രമിക്കണമെന്ന്‌ പൊലീസ്‌ പറഞ്ഞിരുന്നു.

ഇത്‌ മറയാക്കിയാണ്‌ ചിലർ നിരപരാധികളെ പിടികൂടി ഉപദ്രവിക്കാൻ ശ്രമിക്കുന്നത്‌.
അതേസമയം ഇപ്പഴും അത് കുറുവ സംഘമാണെന്ന്‌ പൊലീസ്‌ ഉറപ്പിച്ചിട്ടില്ല. പൊലീസിന്റെ കയ്യിലുള്ള ആൽബങ്ങൾ പരിശോധിച്ചുവരുകയാണ്‌. എന്നാൽ കുറുവാസംഘത്തിനെ കുറിച്ചുള്ള ഭയം സമൂഹത്തിൽ വിതറി നാട്ടിലെ വില്ലൻമാരാണ്‌ മോഷണത്തിന്‌ ഇറങ്ങിയെതെന്നും പൊലീസിന് സംശയമുണ്ട്