കോട്ടയം ജില്ലയെ വിറപ്പിച്ച കുറവാ സംഘമെന്ന് സംശയിക്കുന്ന കൊള്ളക്കാരെ കുറവിലങ്ങാടിന് സമീപം പിടികൂടിയതായി സൂചന
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയെ വിറപ്പിച്ച കുറവാ സംഘമെന്ന് സംശയിക്കുന്ന കൊള്ളക്കാരെ കുറവിലങ്ങാടിന് സമീപം പിടികൂടിയതായി സൂചന.
കുറുവ സംഘത്തിൽപ്പെട്ട ആളെന്ന് സംശയിക്കുന്ന ആളെ കുറവിലങ്ങാടിന് സമീപം കടത്തൂർ ഭാഗത്ത് വെച്ച് നാട്ടുകാരും പോലീസുകാരും ചേർന്ന് പിടികൂടി. എന്നാൽ കുറുവ സംഘമാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. അതിരമ്പുഴയിലും മാന്നാനം ഭാഗത്തും കുറുവ സംഘം കോടാലിയടക്കമുള്ള മാരകായുധങ്ങളുമായി കറങ്ങി നടക്കുന്നതായ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് പൊലീസും നാട്ടുകാരും അതീവ ജാഗ്രതയിലായിരുന്നു.
പകലും രാത്രിയുമില്ലാതെ പൊലീസും നാട്ടുകാരും സംശയം തോന്നുന്നവരെ നിരീക്ഷിച്ചു വരികയായിരുന്നു. അങ്ങനെയിരിക്കെയാണ് കുറവിലങ്ങാടിന് സമീപം കടത്തൂർ ഭാഗത്ത് വെച്ച് സംശയം തോന്നിയ ആളെ പിടിച്ചു നിർത്തിയത്.
എന്നാൽ ഇവർ കുറുവാ സംഘത്തിൽപ്പെട്ടവരാണോ എന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു