play-sharp-fill
കുറുപ്പന്തറയിൽ കമ്പിപ്പാര ഉയോഗിച്ച് വീട് കുത്തിതുറന്ന് മോഷണം: അന്വേഷണത്തിന് പ്രത്യേക സംഘം: പോലീസ് നായ ഓടിയത് ആദ്യം ടെറസിലേക്ക്

കുറുപ്പന്തറയിൽ കമ്പിപ്പാര ഉയോഗിച്ച് വീട് കുത്തിതുറന്ന് മോഷണം: അന്വേഷണത്തിന് പ്രത്യേക സംഘം: പോലീസ് നായ ഓടിയത് ആദ്യം ടെറസിലേക്ക്

 

സ്വന്തം ലേഖകൻ
കടുത്തുരുത്തി : കുറുപ്പന്തറയിൽ ആളില്ലാതിരുന്ന വീടിന്റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് ആറരപ്പവൻ കവർന്ന കേസ് അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിച്ചു.

കുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയെ ന്നു വൈക്കം ഡിവൈഎസ്‌പി സിബിച്ചൻ ജോസഫ് പറഞ്ഞു.

ഡിവൈഎസ്‌പിയുടെ നേതൃത്വ ത്തിൽ എസ്.എച്ച്ഒ ടി.എസ്.റെനീഷ്, എസ്ഐ ടി.എസ്. ശരണ്യ എന്നിവരടങ്ങുന്ന സംഘം മോഷണം നടന്ന വീട് വിശദമായി പരിശോധിച്ചു. കുറുപ്പന്തറ ആറാം മൈൽ വെണ്ണാരത്തിൽ എൽസി സേവ്യറിന്റെ വീടിന്റെ മുൻവശ ത്തെ വാതിൽ തകർത്ത് അലമാരയ്ക്കുള്ളിൽനിന്നാണു സ്വർണം കവർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പിപ്പാര പോലു ള്ള ആയുധം ഉപയോഗിച്ചാണു വാതിലിന്റെ പൂട്ട് മോഷ്‌ടാക്കൾ തകർത്തത്. ഉള്ളിലെ മുറികളുടെ വാതിലും ഇതേ രീതിയിലാണ് തകർത്തത്.

ഫൊറൻസിക് സംഘം വിരലടയാളവും തെളിവുകളും ശേഖരിച്ചു. കോട്ടയത്തുനിന്ന് എത്തിയ കെ-9 സ്ക്വാഡിലെ പൊലീസ് നായ ഗണ്ണർ വീടിനു ള്ളിൽനിന്നു മണം പിടിച്ച് വീടി ൻ്റെ ടെറസിലും വീടിനു ചുറ്റും ഓടി.

പിന്നീട് കോട്ടയം -എറണാകുളം റോഡിലൂടെ കുറുപ്പന്തറ ഭാഗത്തേക്ക് ഓടിയ പൊലീസ് നായ പഴേമഠം ജംക്ഷനു സമീ പം എത്തി നിന്നു.

റോഡിന് എതിർദിശയിലുള്ള വീട്ടിലെ സിസി ടിവിയിൽനിന്നു ദൃശ്യങ്ങൾ പൊലീസ് ശേഖരി ക്കുന്നുണ്ട്.
വീട്ടുകാർ സ്ഥലത്തില്ലാതിരുന്നതിനാൽ
എന്നാണ് മോഷണം നടന്ന തെന്നു സംബന്ധിച്ചു വ്യക്‌തത യില്ല.