video
play-sharp-fill

കുറിച്ചിയിൽ നിന്നും സ്കൂട്ടർ മോഷണ‍ം പോയ സംഭവം; പ്രതി ചിങ്ങവനം പൊലീസിന്റെ പിടിയിൽ; പിടിയിലായത് കടുത്തുരുത്തിയിൽ തോട്ട എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി

കുറിച്ചിയിൽ നിന്നും സ്കൂട്ടർ മോഷണ‍ം പോയ സംഭവം; പ്രതി ചിങ്ങവനം പൊലീസിന്റെ പിടിയിൽ; പിടിയിലായത് കടുത്തുരുത്തിയിൽ തോട്ട എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി

Spread the love

കോട്ടയം: കുറിച്ചി പുളിമൂട് ഭാഗത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിൽ.

കുറിച്ചി ഇത്തിത്താനം പൊൻപുഴ ഭാസ്കരൻ കോളനിയിൽ പുതുവേലിൽ വീട്ടിൽ ജിബിൻ(21)ആണ് പിടിയിലായത്.

കടുത്തുരുത്തിയിൽ 2021 ൽ കെ.എസ് പുരത്ത് തോട്ട എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചകേസിലെ ഒന്നാംപ്രതിയാണ് മോഷണക്കേസിൽ പിടിയിലായ ജിബിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി പുളിമൂട് ഭാഗത്ത് പാർക്ക് ചെയ്തിരുന്ന മംഗലാപുരത്ത് ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ വി​ഗോ സ്കൂട്ടർ ആണ് ഇയാൾ മോഷണം നടത്തിയത്. മോഷണ മുതൽ ഇയാളുടെ വീട്ടിൽ സൂക്ഷിച്ചു വരികയായിരുന്നു.

ജില്ലാപൊലീസ് മേധാവി കെ കാർത്തിക് ഐപിഎസിന്റെ നിർദ്ദേശാനുസരണം നടത്തിവന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊൻപുഴ പൊക്കംഭാ​ഗത്ത് റെയ്ഡിനിടെ ഓടിയ പ്രതിയെ തിരക്കി പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയ ശേഷം മോഷണമുതലുമായി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും. എസ്എച്ച്ഒ ടി ആർ ജിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രകാശൻ, സതീശൻ. മണികണ്ഠൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.